Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യതീഷ് ചന്ദ്രയുടെ ഭാഗത്തു നിന്നും ഉണ്ടായത് ധിക്കാരപരമായി പെരുമാറ്റം; സസ്പെന്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കും; എസ്‌പി കേന്ദ്രമന്ത്രിയെ എതിർത്തത് കറുത്തവൻ ആയതിനാലെന്ന് എ എൻ രാധാകൃഷ്ണൻ; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വന്നപ്പോഴുണ്ടായ ഉണ്ടായ ഒരു സമീപനമായിരുന്നില്ല: എസ്‌പിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

യതീഷ് ചന്ദ്രയുടെ ഭാഗത്തു നിന്നും ഉണ്ടായത് ധിക്കാരപരമായി പെരുമാറ്റം; സസ്പെന്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കും; എസ്‌പി കേന്ദ്രമന്ത്രിയെ എതിർത്തത് കറുത്തവൻ ആയതിനാലെന്ന് എ എൻ രാധാകൃഷ്ണൻ; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വന്നപ്പോഴുണ്ടായ ഉണ്ടായ ഒരു സമീപനമായിരുന്നില്ല: എസ്‌പിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: യതീഷ് ചന്ദ്ര ഐപിഎസിനെതിരെ ആരോപണവുമായി ബിജെപി രംഗത്ത്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ നിലയ്ക്കലിൽ വെച്ച് യതീഷ് അപമാനിച്ചു എന്നാണ് ഇവരുടെ പരാതി. യതീഷ് ചന്ദ്രയെ സസ്പെന്റ് ചെയ്യണെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കുമെന്ന് എ.എൻ രാധാകൃഷ്ണൻ വ്യക്തമാക്കി. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനൊപ്പം പമ്പയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. നിലയ്ക്കലിൽ പൊലീസിന്റെ ചുമതലയുള്ള എസ്‌പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്നാണ് എ.എൻ രാധാകൃഷ്ണന്റെ ആരോപണം. ധിക്കാരപരമായ സമീപനമാണ് യതീഷ് ചന്ദ്രയുടെ ഭാഗത്തുനിന്നുണ്ടായതെന്നും രാധാകൃഷ്ണൻ ആരോപിച്ചു.

കഴിഞ്ഞദിവസം യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമൊക്കെ വന്ന വേളയിൽ ഉണ്ടായ ഒരു സമീപനമല്ല പൊലീസിന്റെ ഭാഗത്തുനിന്നും ഇന്നുണ്ടായത്. കറുത്ത നിറമുള്ളവൻ ആണ് എന്നുള്ള വിവേചനപൂർണമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്യാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

സ്വകാര്യ വാഹനങ്ങളിൽ പമ്പയിലേക്ക് പോകാൻ ബിജെപി നേതാക്കൾക്കും ഭക്തർക്കും പൊലീസ് അനുമതി നിഷേധിച്ചതിനെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി രംഗത്തുവന്നിരുന്നു. തുടർന്ന് യതീഷ് ചന്ദ്രയും കേന്ദ്രമന്ത്രിയും തമ്മിൽ ഏറെ നേരെ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു പിന്നാലെ യതീഷ് ചന്ദ്രയോട് രാധാകൃഷ്ണൻ രോഷാകുലനായിരുന്നു. കെ.എസ്.ആർ.ടി.സി ആളുകളെ ഇറക്കിയശേഷം അവിടെ നിന്നും തിരിച്ചുപോരുകയാണ് ചെയ്യുന്നതെന്നും അവിടെ പാർക്കു ചെയ്യുന്നില്ലെന്നും എസ്‌പി വിശദീകരിച്ചിരുന്നു.

എന്നാൽ ബിജെപി നേതാക്കളുടേതടക്കമുള്ള സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടണമെന്ന നിലപാടിൽ കേന്ദ്രമന്ത്രി ഉറച്ചു നിന്നു. ഇതോടെ 'ഞാൻ എല്ലാ വാഹനങ്ങളെയും കടത്തിവിടാൻ തയ്യാറായാൽ ട്രാഫിക് ബ്ലോക്കുണ്ടാകും. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണോ'യെന്നും യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോടു ചോദിച്ചിരുന്നു. 'ആ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കില്ല' എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ഇതോടെ 'അതാണ് ഇവിടെ കാര്യം. ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയ്യാറാവില്ല' യെന്ന് യതീഷ് ചന്ദ്ര വിശദീകരിച്ചു. ഇതോടെ കേന്ദ്രമന്ത്രിക്ക് ഉത്തരംമുട്ടി. അതോടെ എ.എൻ രാധാകൃഷ്ണൻ യതീഷ് ചന്ദ്രയോട് പൊട്ടിത്തെറിക്കുകയായിരുന്നു.

'നിങ്ങൾ ആരോടാണ് ചൂടാവുന്നത്. നിങ്ങള് ചെയ്യുന്ന പണി നിങ്ങള് ചെയ്യാതെ മന്ത്രിയോട് ചൂടാവുകയാ. നിങ്ങളെന്താ മുഖത്തു നോക്കി പേടിപ്പിക്കുന്നെ.' എന്നാണ് രാധാകൃഷ്ണൻ ചോദിച്ചത്. അതോടെ 'ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുമോയെന്ന്' യതീഷ് ചന്ദ്ര രാധാകൃഷ്ണനോട് ചോദിച്ചു. ' മര്യാദയ്ക്ക് സംസാരിക്കണം മാഷേ. ഞങ്ങളെ മിനിസ്റ്ററോട് സംസാരിക്കുമ്പോൾ മര്യാദയ്ക്ക് സംസാരിക്കണം.' എന്നായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP