Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ശബരിമലയെ മുഖ്യമന്ത്രി തകർക്കാൻ ശ്രമിച്ചാൽ എകെജി സെന്റർ അടക്കം സകലതും അയ്യപ്പ ഭക്തർ തകർക്കും' ; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ; യതീഷ് ചന്ദ്രയെക്കൊണ്ട് ബിജെപി സല്യൂട്ട് അടിപ്പിക്കുമെന്നും ഗുണ്ടകളായ പൊലീസുകാരെയാണ് ശബരിമലയിൽ നിയോഗിച്ചതെന്നും നേതാവ്

'ശബരിമലയെ മുഖ്യമന്ത്രി തകർക്കാൻ ശ്രമിച്ചാൽ എകെജി സെന്റർ അടക്കം സകലതും അയ്യപ്പ ഭക്തർ തകർക്കും' ; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ; യതീഷ് ചന്ദ്രയെക്കൊണ്ട് ബിജെപി സല്യൂട്ട് അടിപ്പിക്കുമെന്നും ഗുണ്ടകളായ പൊലീസുകാരെയാണ് ശബരിമലയിൽ നിയോഗിച്ചതെന്നും നേതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല വിഷയം ഉദ്ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ. ശബരിമലയെ മുഖ്യമന്ത്രി തകർക്കാൻ ശ്രമിച്ചാൽ ഏകെജി സെന്റർ അടക്കം സർവ്വവും അയ്യപ്പഭക്തർ തകർന്ന് നാമാവശേഷമാക്കുമെന്നാണ് ബിജെപി നേതാവ് പ്രതികരിച്ചത്. തിരുവനന്തപുരം പോത്തൻകോട് ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ നടന്ന പൊലീസ് നടപടിയേയും രാധാകൃഷ്ണൻ രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിയെ കണ്ടുകൊണ്ട് പൊലീസുകാർ അഹങ്കരിക്കേണ്ട കാര്യമില്ല. യതീഷ് ചന്ദ്രയെക്കൊണ്ട് ബിജെപി സല്യൂട്ട് അടിപ്പിക്കുമെന്നും. ഗുണ്ടകളായ പൊലീസുകാരെയാണ് ശബരിമലയിലെ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

അതേസമയം സർക്കാർ തന്നെ കൊല്ലാൻ ശ്രമിച്ചെന്ന് നേരത്തെ രാധകൃഷ്ണൻ ആരോപിച്ചിരുന്നു ബിജെപിയുടെ നിരാഹാര പന്തലിൽ നിന്ന് അറസ്റ്റ് ചെയ്തപ്പോഴായിരുന്നു സംഭവമെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. മെഡിക്കൽ കോളെജിൽ ശവങ്ങൾക്കൊപ്പമാണ് തന്നെ കിടത്തിയതെന്നും മലേറിയ ബാധിച്ചവർക്കൊപ്പവും എച്ച്1 എൻ1 പനി ബാധിച്ചവർക്കൊപ്പവും തന്നെ കിടത്തിയെന്നും. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും മറുപടി പറയണമെന്നും രാധാകൃഷ്ണൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP