Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്ന നീക്കങ്ങൾ ഉണ്ടാകില്ല; നെയ്യഭിഷേകത്തിനുള്ള സമയം ഉച്ചയ്ക്ക് 12: 30 വരെ ദീർഘിപ്പിച്ചു; നടയടച്ചാലും കുട്ടികൾക്കും വൃദ്ധർക്കും നടപന്തലിൽ തങ്ങാം; സമരക്കാർക്ക് നടപന്തലിൽ പ്രവേശനമില്ലെന്ന് കർശന തീരുമാനം; നിലയ്ക്കലിൽ കൂടുതൽ ഭക്തർക്ക് വിരി വയ്ക്കാനും അനുമതി; പുനർ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും; ഡിജിപിയുമായി ചർച്ച നടത്തി ഭക്തർക്ക് ആശ്വാസമായി ദേവസ്വം ബോർഡ്

അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്ന നീക്കങ്ങൾ ഉണ്ടാകില്ല; നെയ്യഭിഷേകത്തിനുള്ള സമയം ഉച്ചയ്ക്ക് 12: 30 വരെ ദീർഘിപ്പിച്ചു; നടയടച്ചാലും കുട്ടികൾക്കും വൃദ്ധർക്കും നടപന്തലിൽ തങ്ങാം; സമരക്കാർക്ക് നടപന്തലിൽ പ്രവേശനമില്ലെന്ന് കർശന തീരുമാനം; നിലയ്ക്കലിൽ കൂടുതൽ ഭക്തർക്ക് വിരി വയ്ക്കാനും അനുമതി; പുനർ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും; ഡിജിപിയുമായി ചർച്ച നടത്തി ഭക്തർക്ക് ആശ്വാസമായി ദേവസ്വം ബോർഡ്

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയിൽ നെയ്യഭിഷേകത്തിനുള്ള സമയം നീട്ടുമെന്ന് ഉറപ്പ് നൽകി ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. ഡിജിപി ലോക്‌നാഥ് ബഹ്‌റയുമായും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനുമായും തിരുവനന്തപുരത്ത് നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബോർഡ് പ്രസിഡന്റ്.നെയ്യഭിഷേകത്തിന് ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന് ഉറപ്പ് പറഞ്ഞിരിക്കുകയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. അഭിഷേക സമയം പുലർച്ചെ 3.15 മുതൽ ഉച്ചയ്ക്ക് 12.30വരെ നിജപ്പെടുത്തി.

നിലയ്ക്കലിൽ ബെയ്‌സ് ക്യാമ്പ് സ്ഥാപിച്ച് ശേഷം അവിടെ പതിനായിരത്തോളം പേർക്ക് വിരി വയ്ക്കാൻ സൗകര്യമൊരുക്കും. ഉദ്യോഗസ്ഥർക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കും. ഇരുപതിനായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കും അറുന്നൂറോളം ടോയ്‌ലെറ്റുകളുടെ സൗകര്യവും ഒരുക്കുമെന്നും ്അദ്ദേഹം പറഞ്ഞു.

പരമാവധി എല്ലാ ഭക്തർക്കും ഈ സമയം വിനിയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 12 മണിവരെയായിരുന്നു സമയം. മൂന്ന് മണിക്ക് മുൻപ് സന്നിധാനത്ത് എത്തിക്കാനുള്ള സംവിധാനം ഒരുക്കും.കുട്ടികളുംമുതർന്നവരുമായി വരുന്നവർക്ക് പൊലീസിന്റെ അനുമതിയോട് രാത്രി സന്നിധാനത്ത് തങ്ങാം. സമരത്തിനായി വരുന്നവരെ ഒരു കാരണവശാലും നടപന്തലിൽ പോലും കടത്തില്ലെന്നും പ്രസിഡന്റ് അറിയിച്ചു നെയ്യഭിഷേകത്തിനായി എല്ലാ സൗകര്യവും ഒരുക്കുമെന്നും പ്രസിഡന്റ്. അതേസമയം പകൽ ഭക്തർക്ക് സന്നിധാനത്ത് നിയന്ത്രങ്ങൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെത്തുന്ന ഭക്തർക്ക് സർക്കാരിന്റെയോ പൊലീസിന്റെയോ ഭാഗത്ത് നിന്നും യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. അഥവാ അത്തരത്തിൽ എന്തെങ്കിലും ഉണ്ടായാൽ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇനി മുതൽ 3.15 മുതൽ 12.30 വരെ നെയ്യഭിഷേകം നടത്താം. ഇതിന് മുമ്പ് തന്നെ ഭക്തരെ സന്നിധാനത്ത് എത്തിക്കാനുള്ള സൗകര്യങ്ങൾ പൊലീസ് ഒരുക്കും. ഭക്തർക്ക് സന്നിധാനത്തോ നടപ്പന്തലിലോ യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കില്ല. രാത്രി കാലങ്ങളിൽ സുരക്ഷയെ മുൻനിറുത്തി ഓൺലൈൻ വഴി റൂം ബുക്ക് ചെയ്തവരെ മാത്രം സന്നിധാനത്ത് തങ്ങാൻ അനുവദിക്കും. എന്നാൽ കുട്ടികളുമായി എത്തുന്നവരെയും വൃദ്ധരെയും അവശതയുള്ളവരെയും നടപ്പന്തലിൽ തങ്ങാൻ അനുവദിക്കും. മുറികൾ എടുക്കുമ്പോൾ പ്രായമായവർക്കും കുട്ടികളുമായി വരുന്നവർക്കും മുൻഗണന നൽകും. ഭക്തരുടെ സൗകര്യങ്ങളാണ് സർക്കാരിനും ദേവസ്വം ബോർഡിനും പ്രധാനം. എന്നാൽ സന്നിധാനത്തെ സമര കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ല. ഇക്കാര്യത്തിൽ വിട്ടുവീഴ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയത്തെ തുടർന്ന് പമ്പയിലെ സൗകര്യങ്ങളെല്ലാം നശിച്ചിരിക്കുകയാണ്. ഇനി ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സുപ്രീം കോടതി വിലക്കുണ്ട്. അതിനാൽ നിലയ്ക്കലിനെ പുതിയ ബേസ് ക്യാംപ് ആക്കും. 10,000 പേർക്ക് വിരിവയ്ക്കാൻ തരത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും. പമ്പയിൽ 1000 പേർക്ക് കൂടി വിരിവെക്കാൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സന്നിധാനത്തും പമ്പയിലും പൊലീസ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം പത്മകുമാർ അറിയിച്ചിരുന്നു. ഈ വിഷയത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.എ. പത്മകുമാറും ബോർഡ് അംഗം ശങ്കർദാസും നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നു. പിന്നീടാണ് ഡി.ജി.പി അവിടേക്ക് എത്തിയത്. തുടർന്ന് ഇവർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

നെയ്യഭിഷേകത്തിന്റെ കാര്യത്തിലും ഭക്തർ സന്നിധാനത്ത് തങ്ങുന്ന കാര്യത്തിലും പൊലീസ് ഏർപ്പെടുത്തുന്ന നിയന്ത്രണത്തിലുള്ള അതൃപ്തി ഡി.ജി.പിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. അതേസമയം ശബരിമലയിൽ പൊലീസ് നേരിടുന്ന പ്രശ്നങ്ങളും സൗകര്യങ്ങളുടെ കുറവും ഡി.ജി.പിയും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP