Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൗ ജിഹാദ് ഉണ്ടായിരുന്നു; ഹിന്ദുക്കളുടെ എണ്ണം കുറയുന്നു എന്നു പറഞ്ഞതു കണക്കുകളുടെ അടിസ്ഥാനത്തിൽ; അപ്രിയ സത്യങ്ങൾ പറയരുതെന്ന് പലരും പറയുന്നുണ്ട്; പറഞ്ഞ സത്യങ്ങളിൽ ഞാൻ ഉറച്ചു നിൽക്കുന്നു; ആർഎസ്എസിനെയും ഐസിസിനെയും താരതമ്യപ്പെടുത്തി കൊണ്ടുള്ള നിലപാട് ആവർത്തിച്ച് സെൻകുമാർ

ലൗ ജിഹാദ് ഉണ്ടായിരുന്നു; ഹിന്ദുക്കളുടെ എണ്ണം കുറയുന്നു എന്നു പറഞ്ഞതു കണക്കുകളുടെ അടിസ്ഥാനത്തിൽ; അപ്രിയ സത്യങ്ങൾ പറയരുതെന്ന് പലരും പറയുന്നുണ്ട്; പറഞ്ഞ സത്യങ്ങളിൽ ഞാൻ ഉറച്ചു നിൽക്കുന്നു; ആർഎസ്എസിനെയും ഐസിസിനെയും താരതമ്യപ്പെടുത്തി കൊണ്ടുള്ള നിലപാട് ആവർത്തിച്ച് സെൻകുമാർ

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും അപകടകകാരിയായ ഭീകര സംഘടനയായ ഐഎസും (ഇസ്‌ലാമിക് സ്റ്റേറ്റ്) ആർഎസ്എസും രണ്ടാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നതായി മുൻ ഡിജിപി ടി.പി. സെൻകുമാർ. സമകാലിക മലയാളം വാരികയ്ക്ക് അദ്ദേഹം നൽകിയ അഭിമുഖം വിവാദമായ പശ്ചാത്തലത്തിലാണ് സെൻകുമാർ തന്റെ നിലപാട് ആവർത്തിച്ച് രംഗത്തെത്തിയത്.

അപ്രിയസത്യങ്ങൾ പറയരുതെന്നാണ് ചിലർ പറയുന്നത്. പറഞ്ഞതെല്ലാം സത്യമാണെന്നും നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും സെൻകുമാർ വ്യക്തമാക്കി. 'ജന്മഭൂമി'യുടെ പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ പലരും നെറ്റിചുളിച്ചു. ചുളിഞ്ഞ നെറ്റി അങ്ങനെതന്നെയിരിക്കട്ടെയെന്നും സെൻകുമാർ പറഞ്ഞു. താൻ മുസ്‌ലിംവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും സെൻകുമാർ വ്യക്തമാക്കി.

ലൗ ജിഹാദുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ബോധ്യത്തോടെയാണ്. കേരളത്തിൽ ലൗ ജിഹാദുണ്ട്. കേരളത്തിൽ ഹിന്ദുക്കളുടെ എണ്ണം കുറയുന്നു എന്നു പറഞ്ഞതു കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും സെൻകുമാർ ആവർത്തിച്ചു. പ്രണയിക്കുന്നത് ഒരാളെ, വിവാഹം കഴിക്കുന്നത് മറ്റൊരാളെ എന്ന സാഹചര്യമുണ്ട്. അഫ്ഗാനിൽ പോയ പെൺകുട്ടി പ്രണയിച്ചത് ഒരാളെയും വിവാഹം കഴിച്ചത് മറ്റൊരാളെയുമായിരുന്നു. സ്നേഹത്തിന് അപ്പുറത്ത് മറ്റെന്തോ അതിൽ ഉണ്ടെന്ന് സംശയമില്ല. താൻ ആർക്കെതിരെയും ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും സെൻകുമാർ പറഞ്ഞു.

ഒരു പാർട്ടിയിലും തൽക്കാലം ചേരാൻ ഉദ്ദേശിക്കുന്നില്ല. ബിജെപിയിലോ കോൺഗ്രസിലോ സിപിഎമ്മിലോ എന്തായാലും എത്തില്ലെന്നും സെൻകുമാർ പറഞ്ഞു. തിരുവനന്തപുരത്ത് ജന്മഭൂമി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ പങ്കെടുത്ത േശഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പത്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ തനിക്ക് അവകാശമില്ലേയെന്നും സെൻകുമാർ ചോദിച്ചു.

സമകാലിക മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ സെൻകുമാറിന്റെ സംഘപരിവാർ അനുകൂല നിലപാടുകൾ വിവാദമായിരുന്നു. കേരളത്തിൽ ജനിക്കുന്ന നൂറ് കുട്ടികളിൽ 42 പേർ മുസ്ലീങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം അതിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മതതീവ്രവാദത്തിന്റെ കാര്യത്തിൽ ആർഎസ്എസിനേയും ഐഎസിനേയും താരതമ്യം ചെയ്യാനാകില്ല. മുസ്ലീമിന് സ്വർഗത്തിൽ പോകണമെങ്കിൽ ജിഹാദ് നടത്തണം. മറ്റ് മതസ്ഥരെ കൊല്ലുന്നതും അമുസ്ലീങ്ങളെ മുസ്ലീമാക്കുകയും ചെയ്യുന്നതാണ് ജിഹാദ് എന്നും സെൻകുമാർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP