Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതകക്കേസ്: എ.വി.ജോർജ് പ്രതിയല്ലെന്ന് സർക്കാർ; എസ്‌പിയായിരിക്കെ റൂറൽ ടൈഗർ ഫോഴ്‌സ് സ്‌ക്വാഡ് രൂപീകരിച്ചത് നിയമപരം; ക്ലീൻ ചിറ്റ് നൽകി ഡിജിപിയുടെ റിപ്പോർട്ട്

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതകക്കേസ്: എ.വി.ജോർജ് പ്രതിയല്ലെന്ന് സർക്കാർ; എസ്‌പിയായിരിക്കെ റൂറൽ ടൈഗർ ഫോഴ്‌സ് സ്‌ക്വാഡ് രൂപീകരിച്ചത് നിയമപരം; ക്ലീൻ ചിറ്റ് നൽകി ഡിജിപിയുടെ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതക കേസിൽ ഡിഐജി എ.വി.ജോർജ് പ്രതിയല്ലെന്ന സർക്കാർ. ജോർജിനെതിരെ തുടങ്ങിയ എല്ലാ വകുപ്പ് തല നടപടികളും ഒഴിവാക്കി. എ.വി. ജോർജിന് ക്ലീൻ ചിറ്റ് നൽകിയ ഡി.ജി.പിയുടെ റിപ്പോർട്ടിനെ തുടർന്നാണ് സർക്കാർ നടപടി. ഇതൊടെ കസ്റ്റഡി കൊലപാതകത്തിൽ ആരോപണ വിധേയനായ ഏറ്റവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ കുറ്റവിമുക്തനായി.

എ.വി. ജോർജ് എറണാകുളം റൂറൽ എസ്‌പിയായിരിക്കെയായിരുന്നു ഗ്രീജിത്തിന്റെ കൊലപാതകം. റൂറൽ ടൈഗർ ഫോഴ്‌സ് എന്ന എസ്‌പിയുടെ സ്‌ക്വാഡ് ശ്രീജിത്തിനെ ആളുമാറിപ്പിടിച്ച് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്‌ക്വാഡ് രൂപീകരിച്ച് നിയമ വിരുദ്ധമായിട്ടാണെന്നും കൊലയിൽ ജോർജിനും അറിവുണ്ടെന്നായിരുന്നു ആരോപണം. ഇതേ തുടർന്ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ സ്‌ക്വാഡിന്റെ പ്രവർത്തനം നിയമപരമാണെന്നും ജോർജ് കുറ്റക്കാരനല്ലെന്നും സാക്ഷി മാത്രമെന്നും ഡി.ജി.പി റിപ്പോർട് നൽകി. ഇതോടെയാണ് വകുപ്പ് തല അന്വേഷണവും തുടർ നടപടിയും ഒഴിവാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP