Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.സുധാകരന്റെ പ്രവർത്തനശൈലിയോട് വിയോജിപ്പ്; കണ്ണൂർ ഡിസിസി എക്‌സിക്യൂട്ടീവ് അംഗം എ.വി.ജിതേഷ് രാജി വച്ചു

കെ.സുധാകരന്റെ പ്രവർത്തനശൈലിയോട് വിയോജിപ്പ്; കണ്ണൂർ ഡിസിസി എക്‌സിക്യൂട്ടീവ് അംഗം എ.വി.ജിതേഷ് രാജി വച്ചു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കോൺഗ്രസ്സ് നേതാവ് കെ.സുധാകരനുമായി അഭിപ്രായ ഭിന്നതയെ തുടർന്ന് ഡി.സി.സി. എക്സിക്യൂട്ടീവ് അംഗവും ജവഹർ ബാലവേദി ജില്ലാ ചെയർമാനുമായിരുന്ന എ.വി. ജിതേഷ് പാർട്ടിയിൽ നിന്ന് രാജി വെച്ചു. ഇയാൾ സിപിഎമ്മി.ൽ ചേരുമെന്നാണ് അറിയുന്നത്.

ജിതേഷിന്റെ ആരോപണങ്ങൾ ഇങ്ങനെ:

കെ.സുധാകരന്റെ നേതൃത്വത്തിലുള്ള കോക്കസിന്റെ കയ്യിലാണ് പാർട്ടി. കണ്ണൂർ കോർപ്പറേഷൻ ഭരണം കോൺഗ്രസിനു നഷ്ടപ്പെടുത്തിയത് ജനങ്ങളാൽ വെറുക്കപ്പെട്ടവരെ കെ.സുധാകരൻ സ്ഥാനാർത്ഥിയായി അടിച്ചേൽപ്പിച്ചതുകൊണ്ടാണ്. ഗുണ്ടാശൈലിയിലുള്ള പ്രവർത്തനമാണ് ഈ നേതാവിന്റെ നേതൃത്വത്തിൽ നടക്കുന്നത്. മണൽമാഫിയയെയും കൂലിക്കാളെയും വച്ചുള്ള പാർട്ടി പ്രവർത്തനമാണ് ഇത്. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റാകുമെന്ന് വന്നപ്പോൾ ആളെ വച്ച് തിരുവനന്തപുരത്തടക്കം വ്യാപകമായി ബോർഡുകൾ വച്ചതും കെ.സുധാകരന്റെ പാർട്ടിപ്രവർത്തനത്തിന് തെളിവാണെന്ന് ജിതേഷ് പറഞ്ഞു. ഏറ്റവുമൊടുവിൽ കൂലിക്ക് ആളെവച്ച് രാഹുൽഗാന്ധിയുടെ ഫേസ്‌ബുക്ക് പേജിൽ വോട്ടെടുപ്പ് നടത്തിയത് ഉദാഹരണമാണ്.

ഒരുരാഷ്ട്രീയ നേതാവിന് യോജിക്കാത്ത പ്രവർത്തനമാണ് കെ.സുധാകരന്റേതെന്നും ജിതേഷ് ആരോപിച്ചു. ജവഹർബാലവേദി ചെയർമാൻ ടി.വി.ഹരി ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിനെ താൻ വിമർശിച്ചിരുന്നു. അതിന്റെ പ്രതികാരമായി കെ.സുധാകരനുമായി ബന്ധപ്പെട്ടാണ് തന്നെ ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്നും നീക്കിയതെന്നും ജിതേഷ് ആരോപിച്ചു. കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ച് ഡിസിസി മുൻ ജനറൽ സെക്രട്ടറി പ്രദീപ് വട്ടി പ്രവും രാജിവെച്ചിരുന്നു. നേതാക്കളുടെ അടിക്കടിയുള്ള വിമർശനവും രാജിയും നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP