Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജനതാദൾ എസിന്റെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്ക് കത്ത് ലഭിച്ചിട്ടില്ല; മന്ത്രിമാറ്റം ഘടകക്ഷികൾക്ക് തീരുമാനിക്കാം; എൽജെഡിയുടെ മുന്നണി പ്രവേശനം വൈകിപ്പിക്കില്ല; രണ്ടര വർഷം എന്ന കാലാവധി മന്ത്രിമാരുടെ കാര്യത്തിലില്ലെന്നും സിപിഎം ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ

ജനതാദൾ എസിന്റെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്ക് കത്ത് ലഭിച്ചിട്ടില്ല; മന്ത്രിമാറ്റം ഘടകക്ഷികൾക്ക് തീരുമാനിക്കാം; എൽജെഡിയുടെ മുന്നണി പ്രവേശനം വൈകിപ്പിക്കില്ല; രണ്ടര വർഷം എന്ന കാലാവധി മന്ത്രിമാരുടെ കാര്യത്തിലില്ലെന്നും സിപിഎം ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജനതാദൾ എസിന്റെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ഒരു കത്തും ഇടതുമുന്നണിക്ക് ലഭിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. കത്ത് നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് ലഭിച്ചിട്ടില്ല. മുന്നണി സംവിധാനമനുസരിച്ച് ഇടതുമുന്നണിക്ക് കത്ത് നൽകണം. മുഖ്യമന്ത്രിക്കും നൽകണം. മന്ത്രി മാറ്റത്തിന്റെ തീരുമാനം മുഖ്യമന്ത്രിയാണ് കൈക്കൊള്ളുന്നത്. മുഖ്യമന്ത്രിയുടെ അധികാര പരിധിയിൽപ്പെട്ട കാര്യമാണിത്. രണ്ടര വർഷം എന്ന കാലാവധി മന്ത്രിമാരുടെ കാര്യത്തിലില്ല. സിപിഎം ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ല. പക്ഷെ ഘടകക്ഷികൾ ഈ തീരുമാനം കൈക്കൊണ്ടാൽ മുന്നണി സംവിധാനത്തിൽ അത് അംഗീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ ഇടതുമുന്നണി മന്ത്രിസഭയിൽ നിന്നും ജനതാദളിൽ നിന്ന് മന്ത്രിമാറ്റം ഉണ്ടായിട്ടുണ്ട്. മന്ത്രിമാരെ മാറ്റുന്നത് ഘടകകക്ഷികളുടെ തീരുമാനമാണ്.

അതേസമയം മന്ത്രിമാറ്റത്തിന്റെയും രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഇടതുമുന്നണി വിപുലീകരണ തീരുമാനം അടുത്ത് തന്നെ കൈക്കൊള്ളുമെന്നും വിജയരാഘവൻ പറഞ്ഞു. എൽജെഡിയുടെ ഇടതുമുന്നണി പ്രവേശനം അടുത്ത് തന്നെ നടത്തേണ്ട ആവശ്യമുണ്ട്. ഒപ്പം മറ്റു കക്ഷികൾ കൂടിയുണ്ട്. ഈ കാര്യത്തിൽ തുടർ ചർച്ചകൾ നടത്തേണ്ട ആവശ്യമുണ്ട്. ജനാധിപത്യ കേരളാ കോൺഗ്രസിന്റെ കാര്യത്തിൽ എല്ലാം ചർച്ചകൾ നടത്തേണ്ടതുണ്ട്. ഇടതുമുന്നണി നേതാക്കൾക്കുള്ള അസൗകര്യം കാരണമാണ് ഇടതുമുന്നണി യോഗം വിളിച്ചു കൂട്ടാൻ വൈകുന്നത്. വരുന്ന ഇടത് മുന്നണി യോഗത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല. പക്ഷെ അടുത്ത് തന്നെ ഇടതുമുന്നണി യോഗം വിളിച്ചു കൂട്ടാൻ ആലോചിക്കുന്നുണ്ട്-വിജയരാഘവൻ പറയുന്നു.

അതേസമയം കെ.കൃഷ്ൺൻകുട്ടി എംഎൽഎയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ കത്ത് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയിട്ടുണ്ട്. . കോഴിക്കോട് ഗസ്റ്റ്ഹൗസിലെത്തിയാണ് കത്ത് കൈമാറിയത്. സി.കെ.നാണു എംഎൽഎയും കൃഷ്ണൻകുട്ടിയുമാണ് കത്ത് കൈമാറ്റത്തിന് മുഖ്യമന്ത്രിയെ കാണാനെത്തിയത്. മന്ത്രി സ്ഥാന കൈമാറ്റവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന മാത്യു ടി തോമസിന് ഒരു കുത്തുകൂടി കൊടുക്കാൻ കെ.കൃഷ്ണൻ കുട്ടി മറന്നതുമില്ല. മന്ത്രിസ്ഥാനം പോവുമ്പോൾ അത് കുറച്ച് വിഷമമുണ്ടാവും. എന്നാൽ അത് അതു പതുക്കെ ശരിയായിക്കോളും. കൃഷ്ണൻ കുട്ടി പറയുന്നു.

മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ടു കൃഷ്ണൻ കുട്ടി ഏറെക്കാലമായി നയിക്കുന്ന ഒരു യുദ്ധത്തിനാണ് ഇന്നലെ പരിസമാപ്തിയായത്. പാർട്ടിക്കുള്ളിൽ പിന്തുണ നഷ്ടമായതാണ് മാത്യു ടി തോമസിന് മന്ത്രി സ്ഥാനം നഷ്ടമാകാൻ കാരണം. ജനതാദൾ പാർലമെന്ററി പാർട്ടി യോഗത്തിലും സംസ്ഥാനനേതൃത്വത്തിലും മന്ത്രി സ്ഥാന കാര്യത്തിൽ മാത്യു ടി തോമസിന് പിന്തുണ നഷ്ടമായിരുന്നു. മൂന്ന് എംഎൽഎമാരുള്ള പാർലമെന്ററി പാർട്ടി യോഗത്തിൽ സി.കെ.നാണു കൂടി കെ.കൃഷ്ണൻകുട്ടിയെ പിന്തുണച്ചതോടെ മന്ത്രി പദവി വിട്ടൊഴിയുകയല്ലാതെ മാത്യു ടി തോമസിന് മുന്നിൽ മറ്റു വഴിയുണ്ടായിരുന്നില്ല. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ടു ദേവഗൗഡ ബംഗളൂരുവിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും മാത്യു ടി തോമസ് വിട്ടുനിന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP