Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീറ്റടക്കമുള്ള ദേശീയ മത്സരപരീക്ഷകൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീം കോടതി; സിബിഎസ്ഇ വെബ്‌സൈറ്റിലൂടെ വിജ്ഞാപനം ചെയ്യാനും ഉത്തരവ്

നീറ്റടക്കമുള്ള ദേശീയ മത്സരപരീക്ഷകൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീം കോടതി; സിബിഎസ്ഇ വെബ്‌സൈറ്റിലൂടെ വിജ്ഞാപനം ചെയ്യാനും ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി ടെസ്റ്റിനു (നീറ്റ്) ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീം കോടതി. നീറ്റടക്കമുള്ള മറ്റ് ദേശീയ മത്സര പരീക്ഷകൾക്കും ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നീറ്റ് പരീക്ഷയ്ക്കു അപേക്ഷിക്കാൻ ആധാർ നമ്പർ നിർബന്ധമായിരുന്നു. ഇതാണ് സുപ്രീം കോടതി ഒഴിവാക്കിയിരിക്കുന്നത്.

ഇക്കാര്യം സിബിഎസ്ഇ വെബ്‌സൈറ്റിലൂടെ വിജ്ഞാപനം ചെയ്യാനും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ചു.

യുണീക് ഐഡിന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യും സംഭവം നിഷേധിച്ച് രംഗത്ത് വന്നു. നീറ്റ് പരീക്ഷയെഴുതാൻ ആധാർ നിർബന്ധമാക്കണമെന്ന് സിബിഎസ്ഇയോട് ആവശ്യപ്പെട്ടിരുന്നില്ലെന്ന് യുഐഡിഎഐ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP