Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആധാരം നഷ്ടപ്പെട്ടോ? പകർപ്പ് ലഭ്യമാക്കാൻ ചുരുങ്ങിയ വ്യവസ്ഥകൾ; സബ് രജിസ്റ്റ്രാർ ഓഫിസിൽ ഫോറം നമ്പർ 19ൽ അപേക്ഷിക്കണം; ആധാരത്തിന്റെ നമ്പരും വർഷവും അറിയാമെങ്കിൽ കാര്യങ്ങൾ എളുപ്പം; അറിയില്ലെങ്കിൽ തിരഞ്ഞു നോക്കേണ്ട വർഷങ്ങൾ രേഖപ്പെടുത്തി നൽകണം; തപാലിലും അപേക്ഷിക്കാം; ആദ്യവർഷത്തിന് 10 രൂപയും പിന്നെയുള്ള ഓരോവർഷത്തിനും അഞ്ചുരൂപ വീതവും

ആധാരം നഷ്ടപ്പെട്ടോ? പകർപ്പ് ലഭ്യമാക്കാൻ ചുരുങ്ങിയ വ്യവസ്ഥകൾ; സബ് രജിസ്റ്റ്രാർ ഓഫിസിൽ ഫോറം നമ്പർ 19ൽ അപേക്ഷിക്കണം; ആധാരത്തിന്റെ നമ്പരും വർഷവും അറിയാമെങ്കിൽ കാര്യങ്ങൾ എളുപ്പം; അറിയില്ലെങ്കിൽ തിരഞ്ഞു നോക്കേണ്ട വർഷങ്ങൾ രേഖപ്പെടുത്തി നൽകണം; തപാലിലും അപേക്ഷിക്കാം; ആദ്യവർഷത്തിന് 10 രൂപയും പിന്നെയുള്ള ഓരോവർഷത്തിനും അഞ്ചുരൂപ വീതവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ചോർന്നൊലിക്കുന്ന വീട്ടിലും ഏറ്റവും സുരക്ഷിതമായ സ്ഥലത്തായിരിക്കും ആധാരം സൂക്ഷിക്കുക. എത്ര സുരക്ഷിതമായി വച്ചിരുന്നാലും നിർഭാഗ്യവശാൽ ആധാരം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മഴ നനഞ്ഞോ ചിതലരിച്ചോ പ്രകൃതിദുരന്തത്തിൽ വീട് നഷ്ടപ്പെടുമ്പോഴോ കള്ളൻ അപഹരിച്ചോ നിങ്ങളുടെ ആധാരം കൈമോശം വന്നെങ്കിൽ തലയ്ക്കു കൈകൊടുത്ത് വിഷണ്ണനാവേണ്ട കാര്യമില്ല. ആധാരത്തിന്റെ പകർപ്പ് ലഭ്യമാക്കാൻ വ്യവസ്ഥകളുണ്ട്.

ഇതിനായി സബ് രജിസ്റ്റ്രാർ ഓഫിസിൽ ഫോറം നമ്പർ 19ൽ അപേക്ഷിക്കണം. ആധാരത്തിന്റെ നമ്പരും വർഷവും അറിയാമെങ്കിൽ കാര്യങ്ങൾ എളുപ്പമാവും. അറിയില്ല എങ്കിൽ തിരഞ്ഞു നോക്കേണ്ട വർഷങ്ങൾ രേഖപ്പെടുത്തി നൽകണം. തപാലിലും അപേക്ഷ നൽകാം. പകർപ്പ് തയാറാക്കാൻ ആവശ്യമായ തുക കൂടി അപേക്ഷയോടൊപ്പം അയയ്ക്കണമെന്നു മാത്രം.

കൂടാതെ തിരച്ചിൽ ഫീസും നൽകണം. ആദ്യവർഷത്തിന് 10 രൂപയും, പിന്നെയുള്ള ഓരോവർഷത്തിനും അഞ്ചുരൂപയുമാണ് ഫീസ്, കൂടാതെ അപേക്ഷാഫീസായി ഒരു രൂപയും നൽകണം. ആധാരത്തിലുള്ള വാക്കുകളുടെ എണ്ണത്തിന് അനുസരിച്ചാണ്. പകർപ്പിനുള്ള ഫീസ് കണക്കാക്കുക. 100 വാക്കുകൾക്ക് നാലു രൂപ എന്നതാണ് നിരക്ക്. പകർപ്പു ഫീസും തിരച്ചിൽ ഫീസും വെവ്വേറെ നൽകണം. അത്യാവശ്യമെങ്കിൽ ഇരട്ടി ഫീസ് നൽകിയാൽ മുൻഗണന ലഭിക്കും.

അതേസമയം വസ്തുക്കൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർക്ക് സ്വയം ആധാരം എഴുതി രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് സർക്കാർ ഇറക്കിയിട്ടുണ്ട്. നിലവിൽ ആധാരമെഴുത്തിന് കനത്ത ഫീസാണ് ജനങ്ങളിൽ നിന്നും കൈപ്പറ്റുന്നത്. 3മുതൽ 5 ലക്ഷം വരെയുള്ള ആധാരങ്ങൾക്ക് 5000 രൂപയും 8 ലക്ഷത്തിന് മുകളിൽ 7500 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. എന്നാൽ ഇതിൽ കൂടുതലാണ് ആധാരമെഴുത്തുക്കാർ കൈപ്പറ്റുന്നത്. ആധാരം എഴുത്തുന്ന ഭാഷ സാധാരണക്കാർക്ക് വശമില്ലാത്തതുകൊണ്ട് ഇതിന്റെ മോഡൽ വൈബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധാരം എഴുതുന്നത് ആരാണോ അവരുടെ പേരാകും ഇനി രേഖപ്പെടുത്തേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP