Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആട് ആന്റണിയുടെ ഭാര്യയും കൂട്ടുപ്രതിയുമായ സൂസി പിടിയിൽ; അറസ്റ്റിലായത് മറ്റൊരു വിവാഹം കഴിച്ചു പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയവെ

ആട് ആന്റണിയുടെ ഭാര്യയും കൂട്ടുപ്രതിയുമായ സൂസി പിടിയിൽ; അറസ്റ്റിലായത് മറ്റൊരു വിവാഹം കഴിച്ചു പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയവെ

ചാത്തന്നൂർ: ആട് ആന്റണിയുടെ ഭാര്യയും കൂട്ടുപ്രതിയുമായ എൻ.പി.സൂസിയെ (സൂസൻ) പൊലീസ് അറസ്റ്റ് ചെയ്തു. വാറന്റ് ഉണ്ടായിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനയ്ക്കിടെ, പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ മണിയൻപിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിയെ ഒളിവിൽ താമസിപ്പിച്ചു മോഷണ മുതലുകൾ വിറ്റ കേസിൽ കോടതിയിൽ ഹാജരാകാതെ സൂസി ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.

എറണാകുളം പെരുമ്പാവൂരിൽനിന്ന് പാരിപ്പള്ളി പൊലീസും കൊല്ലം ഷാഡോ പൊലീസും ചേർന്നാണു പിടികൂടിയത്. മറ്റൊരു വിവാഹം കഴിച്ചു പല സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

പാരിപ്പള്ളി എസ്‌ഐ പി.രാജേഷ്‌കുമാർ, ഷാഡോ പൊലീസ് എസ്‌ഐ വിപിൻകുമാർ, അജു ഫെർണാണ്ടസ്, സുധ എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്. പരവൂർ കോടതിയിൽ ഹാജരാക്കിയ സൂസിക്കു ജാമ്യം ലഭിച്ചു. 2012 ജൂണിലാണു പൊലീസ് കോൺസ്റ്റബിൾ മണിയൻപിള്ള കുത്തേറ്റു മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP