Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനുവരി 12,13നും നടക്കുന്ന 'ആർപ്പോ ആർത്തവം' പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെത്തും; 'തൊട്ടുകൂടാം' എന്ന മുദ്രാവാക്യം ഉയർത്തി മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സംവിധായകൻ പാ രഞ്ജിത്തും കെപിഎംസ് സംസ്ഥാന സെക്രട്ടറി പുന്നല ശ്രീകുമാറും പങ്കെടുക്കും

ജനുവരി 12,13നും നടക്കുന്ന 'ആർപ്പോ ആർത്തവം' പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെത്തും; 'തൊട്ടുകൂടാം' എന്ന മുദ്രാവാക്യം ഉയർത്തി മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സംവിധായകൻ പാ രഞ്ജിത്തും കെപിഎംസ് സംസ്ഥാന സെക്രട്ടറി പുന്നല ശ്രീകുമാറും പങ്കെടുക്കും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; സ്ത്രീകളോടുള്ള ആർത്തവ അയിത്തതിനെതിരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ആർപ്പോ ആർത്തവം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ജനുവരി 12,13 തിയ്യതികളിലാണ് കൊച്ചി മറൈൻ ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആകാശത്തിനും ഭൂമിക്കും തുല്യാവകാശമുള്ളവർ ഇന്ന് രണ്ടാംതരം വ്യക്തിത്വങ്ങളായി പരിഗണിക്കപ്പെടുന്ന ആൺകോയ്മക്കെതിരെയുള്ള സമരങ്ങളുടെ തുടർച്ചയിൽ നിന്നുകൊണ്ടാണ് 'തൊട്ടുകൂടാം' എന്ന മുദ്രാവാക്യമുയർത്തി ആർപ്പോആർത്തവം സംഘടിപ്പിക്കപ്പെടുന്നതെന്ന് സംഘാടകർ പറഞ്ഞു.

. ശബരിമലയിലെ യുവതീ പ്രവേശനത്തെതിരെ എതിർപ്പുയർന്ന പശ്ചാത്തലത്തിലാണ് പരിപാടി പ്രഖ്യാപിച്ചത്. പരിപാടിയിൽ സംവിധായകൻ പാ രഞ്ജിത്തും കെപിഎംസ് സംസ്ഥാന സെക്രട്ടറി പുന്നല ശ്രീകുമാറും പങ്കെടുക്കും. നവംബർ 25ന് ആർപ്പോ ആർത്തവത്തിന്റെ കൊടിയേറ്റം നടന്നിരുന്നു. പൊതുപരിപാടിയും റാലിയും അന്ന് നടന്നിരുന്നു.

ആനി രാജ, സിജെ ജാനു, കൗസല്യ-ശക്തി, അനിചതാ ദുബെ, കെആർമീര, കെ അജിത, സണ്ണി എം കപിക്കാട്, സുനിൽ പി ഇളയിടം എന്നിവരും പങ്കെടുക്കും. തമിഴ്‌നാട്ടിൽ നിന്നുള്ള സംഗീത സംഘങ്ങൾ, കോവനും സംഘവും, കാസ്റ്റ്ലെസ്സ് കളക്ടീവ് എന്നിവയും ഊരാളിയും സംഗീത പരിപാടികൾ അവതരിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP