Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭയാക്കേസ് അട്ടിമറിയിൽ ഹൈക്കോടതിക്കും പങ്ക്; വെളിപ്പെടുത്തലുമായി മുൻ സിജെഎം രഘുനാഥ്; കോൺവന്റിലെ പിരശോധന തടഞ്ഞ ജഡ്ജി ആര്?

അഭയാക്കേസ് അട്ടിമറിയിൽ ഹൈക്കോടതിക്കും പങ്ക്; വെളിപ്പെടുത്തലുമായി മുൻ സിജെഎം രഘുനാഥ്; കോൺവന്റിലെ പിരശോധന തടഞ്ഞ ജഡ്ജി ആര്?

കൊച്ചി: അഭയക്കേസ് അട്ടിമറിക്കാൻ ഹൈക്കോടതിയും കൂട്ടുനിന്നെന്ന് മുൻ സിജെഎം വി.ടി. രഘുനാഥിന്റെ വെളിപ്പെടുത്തൽ. മീഡിയാ വൺ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഘുനാഥിന്റെ വെളിപ്പെടുത്തൽ. അഭയ താമസിച്ചിരുന്ന പയസ് 10 കോൺവെന്റും മരിച്ചു കിടന്ന കിണറും ലോക്കൻ ഇൻസ്‌പെക്ഷൻ നടത്തണമെന്ന തന്റെ ഉത്തരവ് അട്ടിമറിച്ചുവെന്നാണ് രഘുനാഥിന്റെ ആരോപണം. ഹൈക്കോടതി രജിസ്ട്രാറും ഒരു ജഡ്ജിയും ചേർന്നായിരുന്നു ഇതെന്നും പറഞ്ഞു.

2006ലാണ് കൊച്ചി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായിരുന്ന രഘുനാഥിന്റെ മുന്നിൽ അഭയക്കേസ് എത്തുന്നത്. കേസിൽ തെളിവുകൾ ഒന്നും ലഭിക്കാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ വിധി പറയുന്നതിന് മുൻപായി സിസ്റ്റർ അഭയ താമസിച്ചിരുന്ന പയസ് 10 കോൺവെന്റും മരിച്ചു കിടന്നിരുന്ന കിണറും പരിസര പ്രദേശങ്ങളിലും ലോക്കൻ ഇൻസ്‌പെക്ഷൻ നടത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കി.

അടുത്ത ദിവസം രാവിലെ ഹൈക്കോടതി രജിസ്റ്റാർ ചേംബറിലേക്ക് ഫോൺ ചെയ്ത് ഇൻസ്‌പെക്ഷന് പോയോ എന്ന് ചോദിച്ചപ്പോൾ, എന്നാൽ പോകേണ്ടെന്ന് നിർദ്ദേശം നൽകി. ഇതിന്റെ കാരണം എന്തെന്ന് അന്വേഷിച്ചപ്പോൾ അതൊരു ജഡ്ജിയുടെ നിർദ്ദേശമാണെന്നായിരുന്നു രജിസ്ട്രാർ പറഞ്ഞത്. തന്റെ ഉത്തരവ് മേൽക്കോടതിയുടെ നിർദ്ദേശമില്ലാതെ പിൻവലിക്കാനാവില്ലെന്ന് നിലപാട് സ്വീകരിച്ചപ്പോൾ തനിക്കെതിരെ നടപടി സ്വീകരിക്കുകയാണ് ഹൈക്കോടതി ചെയ്തതെന്നും രഘുനാഥ് പറയുന്നു.

അഭയ കേസിൽ സുപ്രധാന ഉത്തരവിട്ട ജഡ്ജി പിന്നീട് ഹൈക്കോടതിയുടെ നിർബന്ധിത വിരമിക്കലിന് വിധേയനാക്കപ്പെട്ടു. നിർബന്ധിത വിരമിക്കലിന് ഹൈക്കോടതി ഉത്തരവിട്ടത് ചട്ടങ്ങൾ മറികടന്നായിരുന്നു. സർവീസ് റിക്കോർഡിന് പകരം വിജിലൻസ് രജിസ്ട്രാറുടെ റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കിയാണ് ഉത്തരവിട്ടതെന്നാണ് ആരോപണം. 2008 ൽ നിലവിൽ വന്ന ജുഡീഷ്യൽ ഓഫീസേഴ്‌സ് സ്‌പെഷ്യൽ റൂൾസ് പ്രകാരമാണ് ജഡ്ജിമാരുടെയും മജിസ്‌ട്രേറ്റുമാരുടെയും പ്രവർത്തനം പരിശോധിക്കുന്നത്.

5 ജഡ്ജിമാരടങ്ങുന്ന അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ റിപ്പോർട്ട് എല്ലാ ജഡ്ജിമാരും അടങ്ങിയ ഭരണസമിതിയായ ഫുൾകോർട്ട് അംഗീരിച്ച് ഉത്തരവിടുകയാണ് ചെയ്യുക. 2010 ൽ ഏഴു പേരെയും 2011 ൽ 5 പേരെയുമാണ് ഇങ്ങനെ പിരിച്ചുവിട്ടത്. 2010 ൽ തൊടുപുഴ നർകോട്ടിക് സ്‌പെഷ്യൽ ജഡ്ജായിരിക്കെ യാണ് വി.ടി രഘുനാഥിന് വിരമിക്കേണ്ടി വന്നത്. സർവീസ് റിക്കോർഡ് പരിശോധിക്കതെയായിരുന്നു നടപടിയെന്നാണ് പരാതി. ഗവർണർക്ക് പകരം ഹൈക്കോടതി തന്നെ ഉത്തരവിട്ടു എന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രശ്‌നം.

പുറത്താക്കപ്പെട്ടവർ ഹൈക്കോടതിയിൽ തന്നെ കേസുമായി പോയതിന് ശേഷമാണ് ഉത്തരവ് ഗവർണറെകൊണ്ട് ശരിവെപ്പിച്ചത്. 41 ഹൈക്കോടതി ജഡ്ജിമാർ വ്യത്യസ്ത വർഷങ്ങളിലായി എഴുതിയ തന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ ഒന്നും പോലും മോശമല്ലെന്ന് ഇദേഹം ചൂണ്ടിക്കാട്ടുന്നു. ഈ നടപടിക്കെതിരെ ഹൈക്കോടതി സിംഗിൾ ബഞ്ചിലും ഡിവിഷൻ ബഞ്ചിലും അപ്പീൽ പോയി. ഗവർണറാണ് ഉത്തരവിടേണ്ടതെന്ന വാദം കോടതി അംഗീകരിച്ചെങ്കിലും ഉത്തരവ് ഗവർണർ അംഗീകരിച്ചതിനാൽ പരാതി കോടതി തള്ളി. അപ്പീൽ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. എന്നാൽ ഈ കേസിന് ശേഷം പിന്നീട് നിർബന്ധിത വിരമിക്കിലിലൂടെ ആരെയും പുറത്താക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അന്ന് ഉച്ചയ്ക്ക് തന്നെ ഹൈക്കോടതിയിൽനിന്ന് പ്രത്യേക ദൂതനെത്തി അഭയാ കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ ഫയലുകളും എടുത്തുകൊണ്ടു പോയി. നാല് ദിവസത്തിനകം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് സ്ഥാനത്ത് നിന്നും സബ് ജഡ്ജിയായി സ്ഥാനമാറ്റം നൽകുകയും ചെയ്തു. ഇപ്പോൾ സിറ്റിങ് ജഡ്ജിയായ ആളാണ് അന്ന് രജിസ്ട്രാർ. എന്നാൽ, ഇയാളുടെ പേര് വെളിപ്പെടുത്താൻ രഘുനാഥ് തയ്യാറായില്ല. കത്തോലിക്കാ കന്യാസ്ത്രീയായിരുന്ന അഭയ 1992ലാണ് മരിക്കുന്നത്. കോട്ടയത്തുള്ള പയസ് തെൻത് കോൺവെന്റിലെ കിണറ്റിലായിരുന്നു സിസ്റ്റർ അഭയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുമ്പോൾ 19 വയസ്സായിരുന്നു സിസ്റ്റർ അഭയക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP