Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭയ കേസിലെ നഷ്ടപ്പെട്ട തെളിവുകൾ വീണ്ടെടുക്കാനായില്ല; ശിരോവസ്ത്രവും ഡയറികുറിപ്പുകളും ആർടിഒ ഓഫീസിൽ നിന്നും നഷ്ടമായി; തെളിവ് നശിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം പൂർത്തിയായതായി സിബിഐ

അഭയ കേസിലെ നഷ്ടപ്പെട്ട തെളിവുകൾ വീണ്ടെടുക്കാനായില്ല; ശിരോവസ്ത്രവും ഡയറികുറിപ്പുകളും ആർടിഒ ഓഫീസിൽ നിന്നും നഷ്ടമായി; തെളിവ് നശിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം പൂർത്തിയായതായി സിബിഐ

കൊച്ചി: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച മറ്റൊരു കേസ് കൂടി തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തിൽ അവസാനിപ്പിക്കുന്നു. കന്യാസ്ത്രീ അഭയ കൊല്ലപ്പെട്ട കേസിൽ തെളിവ് നശിപ്പിച്ച കേസിലാണ് സിബിഐ അന്വേഷണം പൂർത്തിയാക്കിയത്. അഭയ കേസിലെ നഷ്ടപ്പെട്ട തെളിവുകൾ വീണ്ടെടുക്കാനായില്ലെന്ന് സിബിഐ വ്യക്തമാക്കി. ഇനി ഇവ വീണ്ടെടുക്കാനാവുമെന്ന് കരുതുന്നില്ലെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.ശിരോവസ്ത്രം, ഡയറികുറിപ്പ്, ചെരിപ്പുകൾ എന്നിവയാണ് വീണ്ടെടുക്കാനാവാതെ പോയ തെളിവുകൾ.

കേസിൽ തെളിവ് നശിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം പൂർത്തിയായതായി സിബിഐ അറിയിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. ഈ മാസം 30 വരെ സമയം അനുവദിക്കണമെന്നാണ് ആവശ്യം. അഭയ കേസിൽ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ നശിപ്പിച്ചെന്ന കാണിച്ച് ജോമോൻ പുത്തൻപുരക്കലാണ് പരാതി സമർപ്പിച്ചത്. ഈ പരാതിയിൽ അന്വേഷണം നടത്താൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

നഷ്ടപ്പെട്ട വസ്തുക്കൾ ലഭിക്കാനായി കോട്ടയം ആർ ടി ഒ ഓഫീസിൽ പരിശോധന നടത്തിയെന്നും സിബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. റിപ്പോർട്ട് നിയമോപദേശത്തിനും അന്തിമാനുമതിക്കുമായി ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. അഭയാകേസുമായി ബന്ധപ്പെട്ട് കോട്ടയത്തെ കോടതിയിൽ സംസ്ഥാന പൊലീസ് സമർപ്പിച്ച സുപ്രധാന തെളിവുകൾ കാണാതായതു സംബന്ധിച്ചാണ് സിബിഐ അന്വേഷിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP