Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭിമന്യുവിനായി എറണാകുളത്തുകാർ അകമഴിഞ്ഞു സഹായിച്ചു ; കുടുംബ സഹായ ഫണ്ടായി രണ്ടുദിവസം കൊണ്ട് സി.പിഎം എറണാകുളം ജില്ലാ കമ്മിറ്റി സമാഹരിച്ചത് രണ്ടുകോടി പതിനൊന്നു ലക്ഷത്തോളം രൂപ; ആറ് മോതിരവും ഏഴു കമ്മലും 12 സ്വർണനാണയവും നാലു വളയും ഒരു സ്വർണലോക്കറ്റും വേറേയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ അരുംകൊല ചെയ്ത മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി സമാഹരിച്ചത് രണ്ടു കോടി പത്തിനൊന്ന് ലക്ഷംരൂപ(2,11,19,929) .രണ്ടു ദിവസമായി ലഭിച്ച ഫണ്ടു ശേഖരണത്തിലൂടെയാണ് അഭിമന്യുവിനായി ഇത്രയും തുക കണ്ടെത്താൻ പാർട്ടിക്ക് സാധിച്ചത്. കോളജിലെ പ്രീയപ്പെട്ട സഹപാഠിക്കായി ക്യാംപസിലെ വിദ്യാർത്ഥികളും കൈയഴിഞ്ഞ് സഹായിച്ചിരുന്നു. അഭിമന്യുവിനായി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ് ഉൾപ്പടെയുള്ളവർ ഫണ്ട് ശേഖരണത്തിൽ പങ്കാളിയായിരുന്നു.

അഭിമന്യുവിനായി എസ്.എഫ്.ഐ പ്രവർത്തകർ പ്രതികരണവുമായി രംഗത്തെത്തിയില്ലെന്ന് വിമര്ഡശനങ്ങൾ ഉയരുമ്പോഴും ഇതിനോട് പ്രതികരിക്കാതെ ഫണ്ട് ശേഖരണത്തിലായിരുന്നു പ്രവർത്തകർ. പാർട്ടി നിർദ്ദേശ പ്രകാരം ഏരിയാ കമ്മിറ്റികൾ, ബ്രാഞ്ച് കമ്മിറ്റികൾ തുടങ്ങി ഉപകമ്മിറ്റികൾ വരെ ഫണ്ട് സമാഹരണ രംഗത്ത് മുന്നിട്ടു നിന്നിരുന്നു. രണ്ടു കോടി പതിനൊന്ന് ലക്ഷം രൂപയ്ക്ക് പുറമേ 16 മോതിരവും ഏഴു കമ്മലും 12 സ്വർണനാണയവും നാലു വളയും ഒരു സ്വർണലോക്കറ്റും ലഭിച്ചതായി എറണാകുളം ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.

ജില്ലയിലെ 20 ഏരിയാ കമ്മിറ്റികളുടെ രണ്ടു ദിവസത്തെ ശ്രമഫലമായിട്ടാണ് ഈ തുക ചുരുങ്ങിയ നാളുകൾക്കുള്ളിൽ സമാഹകരിക്കാൻ കഴിഞ്ഞത്. എസ്.എഫ്.ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ ഒത്തു ചേർന്നാണ് ഫണ്ട് സമാഹരണത്തിനായി ടൗണിലിറങ്ങിയത്. 20 ഏരിയാ കമ്മിറ്റികളുടെ കീഴിൽ ഉപവിഭാഗങ്ങളുടേയും പാർട്ടിയുടെയും വർഗബഹുജനസംഘടനകളുടെയും നേതൃത്വത്തിൽ രണ്ടു ദിവസം നടന്ന ഹുണ്ടികാപ്പിരിവിലൂടെ ലഭിച്ച പണമാണിത്. വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും സഹായം എത്തിച്ചു.

ഫെഡറൽ ബാങ്കിൽ തുടങ്ങിയ അഭിമന്യു കുടുംബ സഹായഫണ്ടിൽ ബുധനാഴ്ച വരെ എത്തിയ 39,48,070 രൂപയും ഇതിൽ ഉൾപ്പെടും. അക്കൗണ്ടിലേക്ക് ഇപ്പോഴും സഹായം എത്തുകയാണ്. ഏരിയാ കമ്മിറ്റികൾവഴി 1,63,51,299 രൂപയും ജില്ലാ കമ്മിറ്റിക്ക് നേരിട്ട് 8,20,560 രൂപയുമാണ് ലഭിച്ചത്. തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റിയാണ് ഏറ്റവും കൂടുതൽ ഫണ്ട് സ്വരൂപിച്ചത്. 14,64,221, രൂപയാണ് സംഭാവനയായി ലഭിച്ചത്. തുക സ്വരൂപിച്ചതിൽ പിന്നിൽ ആലുവ ഏരിയാ കമ്മറ്റിയാണ്.അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ സിപിഎം എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികളാണ് ഫണ്ട് ശേഖരിച്ചത്. അഭിമന്യൂവിന്റെ കുടുംബത്തെ സഹായിക്കുന്നതിന് പുറമെ അർജുനന്റെയും വിനീതിന്റെയും ചികിത്സയ്ക്കും കൂടിയാണ് ഫണ്ടിന് ആഹ്വാനം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP