Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`അഭിമന്യുവിനെ വകവരുത്താൻ ഉറച്ചാണ് അവർ എത്തിയത്`; കയ്യിൽ കരുതിയിരുന്നത് കത്തിയും മാരകായുധങ്ങളും; സംഘത്തിൽ ഉണ്ടായിരുന്നത് ഇന്ന് കോളേജിൽ ചേരേണ്ട വിദ്യാർത്ഥിയും; നാട്ടിൽ പോയ അഭിമന്യു തിരികെയെത്തിയത് നവാഗതരെ സ്വാഗതം ചെയ്യാൻ; കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവിന്റെ സുഹൃത്ത് ബോബി പറയുന്നത് ഇങ്ങനെ

`അഭിമന്യുവിനെ വകവരുത്താൻ ഉറച്ചാണ് അവർ എത്തിയത്`; കയ്യിൽ കരുതിയിരുന്നത് കത്തിയും മാരകായുധങ്ങളും; സംഘത്തിൽ ഉണ്ടായിരുന്നത് ഇന്ന് കോളേജിൽ ചേരേണ്ട വിദ്യാർത്ഥിയും; നാട്ടിൽ പോയ അഭിമന്യു തിരികെയെത്തിയത് നവാഗതരെ സ്വാഗതം ചെയ്യാൻ; കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവിന്റെ സുഹൃത്ത് ബോബി പറയുന്നത് ഇങ്ങനെ

കൊച്ചി: മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തിൽ ആക്രമികൾ വന്നതുകൊലയ്ക്ക് തയ്യാറെടുത്തെന്ന് വെളിപ്പെടുത്തൽ.അഭിമന്യുവിന്റെ റൂംമേറ്റ് ബോബിയാണ് ഇക്കാര്യം പറഞ്ഞത്. സംഭവം നടക്കുമ്പോൾ എസ്എഫ്ഐ പ്രവർത്തകനായ ബോബിയും സ്ഥലത്തുണ്ടായിരുന്നു.ക്യാമ്പസിനു പിന്നിൽ എസ്എഫ്ഐ ബുക്ക് ചെയ്ത കവാടത്തിൽ ക്യാംപസ് ഫ്രണ്ടിന്റെ ബോർഡും വെക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകൾ എത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് ബോബി പറയുന്നു.

ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു ഡിവൈഎഫ്ഐ സമ്മേളനത്തിൽ പങ്കെടുക്കാനാണ് നാട്ടിൽ പോയത്. ഇന്ന് പുതിയ ബാച്ച് വരുന്നതിനാൽ അവരെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾക്കായാണ് അഭിമന്യു ഇന്നലെ രാത്രി തന്നെ നാട്ടിൽ നിന്നും തിരികെ ക്യാമ്പസിലെത്തിയത്. എന്നാൽ ക്യാമ്പസിൽ ബോർഡ് വെക്കുന്നത് സംബന്ധിച്ച എസ്എഫ്ഐ- ക്യാംപസ് ഫ്രണ്ട് സംഘർഷത്തിൽ അഭിമന്യുവിന് കുത്തേൽക്കുകയായിരുന്നു.

ക്യാമ്പസ് ഫ്രണ്ടിന്റെ ബോർഡ് സ്ഥാപിക്കാൻ എസ്എഫ്ഐ പ്രവർത്തകർ അനുവദിച്ചില്ല. എന്നാൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പോകാതെ സ്ഥലത്ത് തുടർന്നു. ഭക്ഷണ സമയമായപ്പോൾ വിദ്യാർത്ഥികൾ പോയ സമയത്ത് ക്യാംപസ് ഫ്രണ്ട് എസ്എഫ്ഐ എന്നെഴുതിയതിനു മുകളിൽ പോസ്റ്റർ പതിച്ചു. ഇതോടെ അഭിമന്യു ഉൾപ്പെടെയുള്ളവർ ഹോസ്റ്റലിൽ നിന്ന് സംഘമായെത്തി. തുടർന്ന് എസ്എഫ്ഐ പ്രവർത്തകരും ക്യാംപസ് ഫ്രണ്ടിന്റെ പോസ്റ്റർ പതിക്കാനെത്തിയവരും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ അവർ കയ്യിൽ കിട്ടിയവരെ കത്തി കൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിൽ രണ്ട് കുത്തേറ്റ അഭിമന്യു അര മണിക്കൂറിനകം മരിച്ചു. വയറിന് താഴെ കുത്തേറ്റ അർജുൻ ഇപ്പോഴും ഗുരുതര അവസ്ഥയിൽ മെഡിസിറ്റിയിൽ കഴിയുകയാണ്.

അതേസമയം, പോസ്റ്റർ പതിക്കാനെത്തിയവരിൽ ക്യാംപസിൽ പഠിക്കുന്ന ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ബോബി പറയുന്നു. അഡ്‌മിഷൻ നേടി ഇന്ന് ജോയിൻ ചെയ്യേണ്ട ഒരു വിദ്യാർത്ഥിയുമുണ്ടായിരുന്നു. ബാക്കിയുള്ളവരെല്ലം പുറത്തുനിന്ന് വന്നവരായിരുന്നു. പലരും പ്രായമുള്ളവരും ആയിരുന്നു.അവർ സംഘർഷമുണ്ടാക്കാൻ കരുതിക്കൂട്ടി വന്നവരാണ്. വടിയും കത്തിയുമെല്ലാമായാണ് എത്തിയിരുന്നത്. വിദ്യാർത്ഥികൾ നിരായുധരായിരുന്നെന്നും ബോബി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP