Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭിമന്യുവിന്റെ കുടുംബത്തിനുള്ള വീട് നിർമ്മാണം പൂർത്തിയായി; ജനുവരി 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽദാനം നിർവഹിക്കും

അഭിമന്യുവിന്റെ കുടുംബത്തിനുള്ള വീട് നിർമ്മാണം പൂർത്തിയായി; ജനുവരി 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽദാനം നിർവഹിക്കും

മൂന്നാർ: അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയിൽ നിർമ്മിച്ച വീടിന്റെ നിർമ്മാണം പൂർത്തിയായി. ജനുവരി 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽദാനം നിർവഹിക്കും. പെയിന്റിംഗും പ്ലംബിംഗും ടൈലിടീലും പൂർത്തിയായ വീടിന്റെ മുറ്റത്ത് ടൈലുകൾ പാകുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.

വട്ടവട കൊട്ടാക്കമ്പൂർ റോഡിൽ സിപിഐ എം വില കൊടുത്തു വാങ്ങിയ ഭൂമിയിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 1256 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീട് നിർമ്മിച്ചിരിക്കുന്നത്. സെപ്റ്റംബർ അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിന്റെ കല്ലിടീൽകർമ്മം നിർവഹിച്ചത്.

വട്ടവട കൊട്ടാക്കമ്പൂരിൽ നിർമ്മിച്ച വീടിന് സമീപം രാവിലെ പത്തരയ്ക്കാണ് ചടങ്ങുകൾ. ചടങ്ങിൽ സിപിഐ എം സ്വരൂപിച്ച കുടുംബ സഹായ നിധിയും മുഖ്യമന്ത്രി കൈമാറും. കഴിഞ്ഞ ജൂലൈ രണ്ടിന് വെളുപ്പിനാണ് എസ്എഫ്ഐനേതാവും, മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയുമായിരുന്ന അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട്-എസ്ഡിപിഐ വർഗീയവാദികൾ കുത്തിക്കൊലപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP