Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബന്ധുവീട്ടിൽ വിരുന്നിനെത്തി മുറിക്കുള്ളിൽ കളിക്കുന്നതിനിടെ ടെലിവിഷൻ സ്റ്റാൻഡിൽ പിടിച്ചപ്പോൾ ടി.വി. ദേഹത്തേക്ക് വീണു; മുഖത്തും തലയ്ക്കും പരിക്കേറ്റ ഒന്നരവയസ്സുകാരൻ ആശുപത്രിയിൽ മരിച്ചു; അഭിഷേകിന്റെ മരണത്തിൽ ഞെട്ടി ബന്ധുക്കളും നാട്ടുകാരും

ബന്ധുവീട്ടിൽ വിരുന്നിനെത്തി മുറിക്കുള്ളിൽ കളിക്കുന്നതിനിടെ ടെലിവിഷൻ സ്റ്റാൻഡിൽ പിടിച്ചപ്പോൾ ടി.വി. ദേഹത്തേക്ക് വീണു; മുഖത്തും തലയ്ക്കും പരിക്കേറ്റ ഒന്നരവയസ്സുകാരൻ ആശുപത്രിയിൽ മരിച്ചു; അഭിഷേകിന്റെ മരണത്തിൽ ഞെട്ടി ബന്ധുക്കളും നാട്ടുകാരും

വടക്കഞ്ചേരി: ബന്ധുവീട്ടിൽ വിരുന്നെത്തിയ ഒന്നരവയസ്സുകാരൻ ടെലിവിഷൻ ദേഹത്തു വീണ് മരിച്ചു. കിഴക്കഞ്ചേരി ഒറവത്തൂർ സ്വദേശി സൈലേഷിന്റെയും അഖിലയുടെയും ഏകമകൻ അഭിഷേകാണ് മരിച്ചത്. കോയമ്പത്തൂർ കരൂരിൽ താമസിക്കുന്ന സൈലേഷും കുടുംബവും ഞായറാഴ്ച രാവിലെയാണ് ഒറവത്തൂരിലുള്ള ബന്ധുവീട്ടിലെത്തിയത്.

പത്തരയോടെയാണ് അപകടം സംഭവിച്ചത്. മുറിക്കുള്ളിൽ കളിക്കുന്നതിനിടെ അഭിഷേക് ടെലിവിഷൻ സ്റ്റാൻഡിൽ പിടിച്ചപ്പോൾ ടി.വി. ദേഹത്തേക്ക് വീഴുകയായിരുന്നു. ടിവി വീണ് മുഖത്തും തലയിലും പരിക്കേറ്റു.

ഗുരുതര പരിക്കിന്റെ സ്വഭാവം മനസ്സിലാക്കി ഉടൻതന്നെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്, തൃശ്ശൂർ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ശവസംസ്‌കാരം തിങ്കളാഴ്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP