Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാരി വച്ചിരുന്ന കട്ടിള മറിഞ്ഞു വീണ് മൂന്ന് വയസ്സുകാരി മരിച്ചു; അമ്മയുടെ ഒക്കത്തു നിന്നും തെറിച്ച് വീണ് വാഹനം കയറി രണ്ട് വയസ്സുകാരിയും; രണ്ട് ദുരന്തങ്ങളിൽ കണ്ണീരൊഴുക്കി കേരളം

ചാരി വച്ചിരുന്ന കട്ടിള മറിഞ്ഞു വീണ് മൂന്ന് വയസ്സുകാരി മരിച്ചു; അമ്മയുടെ ഒക്കത്തു നിന്നും തെറിച്ച് വീണ് വാഹനം കയറി രണ്ട് വയസ്സുകാരിയും; രണ്ട് ദുരന്തങ്ങളിൽ കണ്ണീരൊഴുക്കി കേരളം

നെടുങ്കണ്ടം: രണ്ട് വ്യത്യസ്ത ദുരന്തങ്ങളിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു. വീട്ടുമുറ്റത്തു ചാരിവച്ചിരുന്ന സിമന്റ് കട്ടിള തലയിൽ വീണു പിഞ്ചുകുഞ്ഞു മരിച്ചു. റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനം ഇടിച്ച് അമ്മയുടെ ഒക്കത്തുനിന്നു തെറിച്ചുവീണ രണ്ടു വയസ്സുകാരൻ വാഹനത്തിന്റെ അടിയിൽപ്പെട്ടാണ് മരിച്ചത്.

മാവടി കാമാക്ഷിവിലാസം കൂനംപാറയിൽ ജിജോ ജോസഫിന്റെ മകൾ ജിയന്നയാണു (മൂന്ന്) മുറ്റത്തു കളിക്കുന്നതിനിടെ ദുരന്തത്തിനരയായത്. രണ്ടുദിവസം മുൻപാണു വീടുപണി പൂർത്തിയായത്. ബാക്കിവന്ന സിമന്റ് കട്ടിള ഭിത്തിയിൽ ചാരി വച്ചിരിക്കുകയായിരുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. സംസക്കകാരം മാവടി സെന്റ് തോമസ് പള്ളിയിൽ. മാതാവ്: സെബി. സഹോദരൻ: ജെറിൻ.

കൊട്ടാരക്കര - പുത്തൂർ റോഡിൽ റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനം ഇടിച്ച് അമ്മയുടെ ഒക്കത്തുനിന്നു തെറിച്ചുവീണ രണ്ടു വയസ്സുകാരൻ അതേ വാഹനത്തിന്റെ അടിയിൽപ്പെട്ടാണ് മരിച്ചത്. കുളക്കട മാവടി തെങ്ങുവിള ജംക്ഷനു സമീപം കുമ്പിക്കുന്നത്ത് വീട്ടിൽ മനോജിന്റെ മകൻ ശ്രീജേഷാണ് മരിച്ചത്. അമ്മ ശ്രീകല (31) യ്ക്ക് കാലിനു പരുക്കേറ്റു.

കൊട്ടാരക്കര - പുത്തൂർ റോഡിൽ മുസ്‌ലിം സ്ട്രീറ്റ് പാലത്തിന് അടുത്ത് സ്വകാര്യ ക്ലിനിക്കിനു സമീപമാണ് സംഭവം. കടുത്ത പനിയെ തുടർന്ന് ശ്രീജേഷിനെ ഡോക്ടറെ കാണിച്ചിരുന്നു. ക്ലിനിക്കിന് എതിർവശത്തുള്ള കടയിൽ പോയശേഷം റോഡ് മുറിച്ചു കടക്കുമ്പോൾ അമിതവേഗത്തിൽ വന്ന പിക്ക്അപ് ലോറി ശ്രീകലയെയും കുട്ടിയെയും ഇടിക്കുകയായിരുന്നു.

ശ്രീകലയുടെ കയ്യിൽ നിന്നു കുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. പിക്ക്അപ് ലോറി പൊലീസ് പിടികൂടി. സിപിഐ മഠത്തിനാപ്പുഴ ബ്രാഞ്ച് സെക്രട്ടറിയാണ് ശ്രീജേഷിന്റെ അച്ഛൻ മനോജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP