Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടുജോലി വാഗ്ദാനം ചെയ്ത് യുവതിയെ അബുദാബിയിലെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചു; മഞ്ചേരി സ്വദേശിയായ ഇടനിലക്കാരി അറസ്റ്റിൽ

വീട്ടുജോലി വാഗ്ദാനം ചെയ്ത് യുവതിയെ അബുദാബിയിലെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചു; മഞ്ചേരി സ്വദേശിയായ ഇടനിലക്കാരി അറസ്റ്റിൽ

തേഞ്ഞിപ്പലം: വീട്ടുവേലയ്‌ക്കെന്ന പേരിൽ യുവതിയെ അബുദാബിയിലെത്തിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിൽ മഞ്ചേരി സ്വദേശിനായായ യുവതി അറസ്റ്റിൽ. മഞ്ചേരി മറിയാട് കളത്തിൽതൊടിക സുബൈദയെ(36) ആണ് തേഞ്ഞിപ്പാലം പൊലീസ് അറസ്റ്റു ചെയ്തത്. വീട്ടുവേലയ്‌ക്കെന്ന് പറഞ്ഞ് യുവതിയെ എത്തിച്ചത് അബുദാബിയിലെ അനാശാസ്യ കേന്ദ്രത്തിലായിരുന്നു. യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പളളിക്കൽ ബസാർ സ്വദേശിയായ നാല്പത്തൊന്നുകാരിയെ സുബൈദയും സഹോദരനെന്ന് പറയപ്പെടുന്ന പള്ളിക്കൽ ആരക്കോട് ഇബ്രാഹിമും ചേർന്നാണ് അബുദാബിയിലെത്തിച്ചത്. ഒരു ഡോക്ടറുടെ വീട്ടിൽ കുട്ടികളെ നോക്കാനാണെന്ന് പറഞ്ഞായിരുന്നു വിസ നൽകിയത്. 25,000 രൂപയും വാങ്ങി. അബുദാബിയിൽ യുവതിയെ ആദ്യം ഒരു ഫ്‌ളാറ്റിലേക്കാണ് കൊണ്ടുപോയത്.

ഇവിടെ അനാശാസ്യ കേന്ദ്രമാണെന്നറിഞ്ഞ യുവതി നാട്ടിലേക്ക് തിരിച്ച് പോകണമെന്ന് പറഞ്ഞു. സഹകരിച്ചാൽ ധാരാളം പണമുണ്ടാക്കാമെന്ന് നടത്തിപ്പുകാർ പറഞ്ഞെങ്കിലും യുവതി വഴങ്ങിയില്ല. ഇതോടെ മറ്റൊരു ഫ്‌ളാറ്റിലേക്ക് മാറ്റി. ഇതും അനാശാസ്യ കേന്ദ്രമായിരുന്നു. ഇരു ഫ്‌ളാറ്റുകളിലും മലയാളികളടക്കം ധാരാളം സ്ത്രീകളുണ്ടായിരുന്നു.

നാട്ടിലേക്ക് പോകണമെന്ന നിർബന്ധത്തിൽ അവസാനം വഴങ്ങിയ നടത്തിപ്പുകാർ ഇവരുടെ കൈവശമുണ്ടായിരുന്ന നാലു പവൻ ആഭരണം ബലമായി പിടിച്ചുവാങ്ങുകയായിരുന്നു. രക്ഷപെട്ട് നാട്ടിലെത്തിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. തേഞ്ഞിപ്പലം എസ്.ഐ പി. മനോഹരന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുബൈദ വലയിലായത്. ഇബ്രാഹിമിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നു. നിരവധി സ്ത്രീകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP