Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എബിവിപി പത്തനംതിട്ട ജില്ലയിൽ നേടിയത് തിളക്കമാർന്ന വിജയം; കോന്നി എൻഎസ്എസ് കോളജിൽ യൂണിയൻ തിരിച്ചു പിടിച്ചത് എസ്എഫ്‌ഐയിൽ നിന്നും

എബിവിപി പത്തനംതിട്ട ജില്ലയിൽ നേടിയത് തിളക്കമാർന്ന വിജയം; കോന്നി എൻഎസ്എസ് കോളജിൽ യൂണിയൻ തിരിച്ചു പിടിച്ചത് എസ്എഫ്‌ഐയിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടന്ന കോളജുകളിൽ എസ്എഫ്‌ഐ ആധിപത്യം തുടർന്നപ്പോൾ പത്തനംതിട്ട ജില്ലയിൽ എബിവിപി കാഴ്‌ച്ചവെച്ചത് തിളക്കമാർന്ന പ്രകടനം. കോന്നി എൻഎസ്എസ് കോളജിലെ എബിവിപിയുടെ വിജയത്തിന് തങ്ങളുടെ പ്രിയപ്പെട്ട വിശാലിന്റെ ജീവന്റെ വിലയുണ്ടെന്ന് ഇവിടുത്തെ വിദ്യാർത്ഥികൾക്കറിയാം. ബലിദാനി വിശാലിന്റെ കോളേജായ കോന്നി എൻഎസ്എസ് കോളേജ് എസ്എഫ്ഐയിൽ നിന്നും എബിവിപി തിരിച്ച് പിടിച്ചു. എസ്എഫ്‌ഐ യുടെ കുത്തക ക്യാമ്പസ്സുകളിൽ വൻ അട്ടിമറി വിജയം നേടാൻ എബിവിപിക്ക് സാധിച്ചിട്ടുണ്ട്. എസ്എഫ്‌ഐയുടെ കൈയിലിരുന്ന കോന്നി എംഎം എൻഎസ്എസ് കോളേജിൽ എബിവിപി പാനൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചുട്ടിപ്പാറ ആർട്ട് ആൻഡ് സയൻസ് കോളേജിൽ എസ്എഫ്‌ഐയെ അട്ടിമറിച്ച് വൈസ് ചേയർപേഴ്സണായി നിരജാ ആറും ലേഡി റപ്പായി പ്രിയയും വിജയിച്ചു. ഇലന്തൂർ ഗവ: കോളേജിൽ വൈസ് ചെയർപേഴ്സണായി ആര്യ നാഥും ജനറൽ സെക്രട്ടറിയായി രാകേഷ് രാജും തിരഞ്ഞെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP