Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോതമംഗലം -പെരുമ്പാവൂർ പാതയിൽ വാഹനാപകടം: ചെറുകുന്നത്ത് കാറുകൾ കൂട്ടിയിടിച്ച് വൃദ്ധ മരണമടഞ്ഞു

കോതമംഗലം -പെരുമ്പാവൂർ പാതയിൽ വാഹനാപകടം: ചെറുകുന്നത്ത് കാറുകൾ കൂട്ടിയിടിച്ച് വൃദ്ധ മരണമടഞ്ഞു

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ:കോതമംഗലം - പെരുമ്പാവൂർ പാതയിലെ ചെറുകുന്നത്ത് കാറുകൾ കൂട്ടിയിടിച്ച് വൃദ്ധ മരണമടഞ്ഞു. വാരപ്പെട്ടി പഞ്ചായത്തംഗം പി വി മോഹനന്റെ മാതാവ് പുന്നാട്ടു പറമ്പിൽ ( കളിയത്ത് ) അമ്മിണി വേലായുധൻ (85 ) ആണ് മരണമടഞ്ഞത്.കോതമംഗലം ഭാഗത്തേയ്ക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന മാരുതി 800 കാറിൽ എതിരെ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു .

നിയന്ത്രണം വിട്ട് മാരുതി കാർ റോഡിനു നടുവിൽ നിന്നും തെന്നിമാറി സമീപത്തെ കാനയിൽ പതിച്ചു.പരിക്കേറ്റ അമ്മിണിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദ്ദേഹം പെരുമ്പാവൂർ സാൻജോ ആശുപത്രി മോർച്ചറിയിൽ. പരിക്കേറ്റ മോഹനനെയും മറ്റ് കുടുംബംഗങ്ങളെയും ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP