Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലവെള്ളപാച്ചിലിൽ ഒഴുക്കിൽ പെട്ടു; കാളികാവ് ചോക്കാട് പുഴയിൽ രണ്ടുപേർ മരിച്ചു; ഒരുവയസുള്ള കുട്ടിക്കായി തിരച്ചിൽ തുടരുന്നു

മലവെള്ളപാച്ചിലിൽ ഒഴുക്കിൽ പെട്ടു; കാളികാവ് ചോക്കാട് പുഴയിൽ രണ്ടുപേർ മരിച്ചു; ഒരുവയസുള്ള കുട്ടിക്കായി തിരച്ചിൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം : കാളികാവ് ചോക്കാട് പുഴയിൽ ഒഴുക്കിൽപെട്ട് രണ്ടുപേർ മരിച്ചു. അഞ്ചുപേരാണ് ഒഴുക്കിൽപെട്ടത്. രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും രക്ഷപ്പെടുത്തിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വയസുള്ള കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. ചിങ്ങക്കല്ല് കല്ലാമല പുഴയിൽ മലവെള്ളപ്പാച്ചിലിലാണ് അപകടമുണ്ടായത്.

വേങ്ങര പറമ്പിൽപടി യൂസഫ് (25), സഹോദര ഭാര്യ ജുബൈദിയ(28) എന്നിവരാണ് മരിച്ചത്. ഒരുവയസുള്ള അബീഹക്കായുള്ള തെരച്ചിൽ തുടരുന്നു.വേങ്ങരയിൽനിന്നുള്ള 15 അംഗ സംഘമാണ് ചീങ്ങക്കല്ല് സന്ദർശിക്കാനെത്തിയത്. പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടായതിനെതുടർന്ന് നദിയിൽ ജലനിരപ്പുയരുകയും അഞ്ചുപേർ ഒഴുക്കിൽപ്പെടുകയുമായിരുന്നു. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP