Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയ വെപ്രാളത്തിൽ ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചെയ്തത് അപകട കാരണം; കാറിൽ നിന്നും തെറിച്ചു വീണതുകൊണ്ട് എട്ട് മാസം പ്രായമുള്ള കുഞ്ഞ് രക്ഷപ്പെട്ടു; മരിച്ച ആറു പേരും ഒരു കുടംബത്തിലെ അംഗങ്ങൾ

പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയ വെപ്രാളത്തിൽ ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചെയ്തത് അപകട കാരണം; കാറിൽ നിന്നും തെറിച്ചു വീണതുകൊണ്ട് എട്ട് മാസം പ്രായമുള്ള കുഞ്ഞ് രക്ഷപ്പെട്ടു; മരിച്ച ആറു പേരും ഒരു കുടംബത്തിലെ അംഗങ്ങൾ

കാസർകോട് : തീരദേശപാതയിൽ ബേക്കൽ പള്ളിക്കരയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ ആറു പേർ മരിച്ചത് കാർ ഓടിച്ചിരുന്ന സജീറിന്റെ അശ്രദ്ധമൂലമെന്ന് സൂചന. പതിനെട്ടുകാരനായ സജീറിനുണ്ടായ വെപ്രാളമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. നിർമ്മാണം നടക്കുന്ന കാഞ്ഞങ്ങാട്-കാസർകോട് കെഎസ്ടിപി റോഡിൽ പള്ളിക്കര പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിനു സമീപത്താണ് അപകടം.

കാസർകോട് ചേറ്റുകുണ്ട് മുക്കോട് സ്വദേശി ഉപ്പു ഹമീദിന്റെ ഭാര്യ സക്കീന (39), സക്കീനയുടെ മക്കളായ സജീർ(18), സാനിറ (16) സക്കീനയുടെ സഹോദരന്റെ ഭാര്യ ഖൈറുന്നിസ (24), ഖൈറുന്നിസയുടെ മകൾ ഫാത്തിമ (രണ്ട് വയസ്), സക്കീനയുടെ മകൻ ഇർഫാന്റെ ഭാര്യ റംസീന (25) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സക്കീനയുടെ മകൻ അജ്മൽ (നാല്), ഇർഫാന്റെ എട്ടു മാസം പ്രായമുള്ള ആൺകുട്ടി എന്നിവർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. വാഹനത്തിൽ ഇവരോടൊപ്പമുണ്ടായിരുന്ന സജീറിന്റെ സുഹൃത്ത് ചേറ്റുകുണ്ടിലെ ഇർഷാദ് (19) ഗുരുതര പരുക്കുകളോടെ ചികിൽസയിലാണ്.

വൈകിട്ട് 6.25നാണ് അപകടമുണ്ടായത്. ചേറ്റുകുണ്ടിലെ വീട്ടിൽ നിന്നും കാസർകോട്ടെ ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് അപകടം. റോഡിൽ നിർമ്മാണം നടക്കുന്ന ഭാഗത്തേക്ക് കയറുന്നതിനിടെ കാർ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ബ്രേക്കിന് പകരം ആക്‌സിലേറ്ററിൽ ചവിട്ടിയതാണ് ദുരന്തകാരണമെന്നാണ് പൊലീസ് നഗമനം. പരിക്കേറ്റവരിൽ നിന്ന് മൊഴിയെടുത്താലെ യഥാർത്ഥകാരണം വ്യക്തമാകൂ, നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും തെന്നിമാറി റോഡരികിലുള്ള ആൽമരത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാർ തലകീഴായി മറിയുകയായിരുന്നു. ഇർഫാന്റെ എട്ടു മാസം പ്രായമുള്ള ആൺകുട്ടി അപകടത്തിനിടെ വാഹനത്തിൽ നിന്നും തെറിച്ചു വീണതിനത്തുടർന്ന് നിസാര പരുക്കുകളോടെ രക്ഷപെട്ടു.

ഖൈറുന്നിസ, വാഹനമോടിച്ചിരുന്ന സജീർ, എന്നിവർ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ സക്കീന, സാനിറ എന്നിവരെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗുരുതരമായി പരുക്കേറ്റിരുന്ന ഫാത്തിമയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഖൈറുന്നിസയുടെ കാസർകോട്ടുള്ള ബന്ധുവീട്ടിൽ നോമ്പുതുറക്കാനായി പോവുകയായിരന്നു സംഘം. അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് സ്ഥലത്ത് ഓടിയെത്തിയ നാട്ടുകാർ ആദ്യം കാറിൽ നിന്ന് തെറിച്ചുവീണ കുട്ടിയെ രക്ഷപെടുത്തി.

തുടർന്ന് സക്കീന, സാനിറ, റംസീന എന്നിവരെ പുറത്തെത്തിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ബേക്കൽ പൊലീസും കാഞ്ഞങ്ങാട് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് മറ്റുള്ളവരെ പുറത്തെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP