Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് പത്ത് മിനിറ്റോളം റോഡിൽ കിടന്നു; രക്ഷകനായത് പൊതുപ്രവർത്തകനും അഭിഭാഷകനുമായ മുജീബ് റഹ്മാൻ; പരുക്കേറ്റ യുവാവിനെ തിരിച്ചറിയാൻ സാധിച്ചതും അഭിഭാഷകന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് പത്ത് മിനിറ്റോളം റോഡിൽ കിടന്നു; രക്ഷകനായത് പൊതുപ്രവർത്തകനും അഭിഭാഷകനുമായ മുജീബ് റഹ്മാൻ; പരുക്കേറ്റ യുവാവിനെ തിരിച്ചറിയാൻ സാധിച്ചതും അഭിഭാഷകന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

ചാരുംമൂട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നു റോഡിൽ കിടന്ന യുവാവിന് അഭിഭാഷകൻ രക്ഷകനായി. പത്തനാപുരം പുന്നല സ്വദേശി പ്രദീഷാണ് അപകടത്തിൽപ്പെട്ടു പത്തു മിനിറ്റോളം റോഡിൽ ആരും തിരിഞ്ഞുനോക്കാതെ കിടന്നത്. രക്തം വാർന്ന് കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ സമീപത്തുള്ളവർ ശ്രമിച്ചെങ്കിലും അതു വഴി പോയ ആരും വാഹനം നിർത്തിയില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ചുനക്കര ജംഗ്ഷന് സമീപം ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ബ്രേക്കിട്ട കാറിനു പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവിന് പരിക്കേൽക്കുകയായിരുന്നു. റോഡിൽ കിടന്ന ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയാറായില്ല. പിന്നാലെ വന്ന മാവേലിക്കര ബാറിലെ അഭിഭാഷകനും മുൻ എൻസിപി നേതാവുമായ മുജീബ് റഹ്മാനാണ് വാഹനം നിർത്തി സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമീപത്തുള്ളവർ അടുത്തുള്ള പൊലീസ് സ്റ്റേഷനായ നൂറനാട് പൊലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞെങ്കിലും പൊലീസുകാർ എത്തിയത് ബൈക്കിലായിരുന്നതു കൊണ്ട് പൊലീസുകാർക്കും യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. തുടർന്ന് മുജീബ് റഹ്മാൻ തന്നെ അദ്ദേഹത്തിന്റെ സ്വന്തം വാഹനത്തിൽ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

അബോധാവസ്ഥയിലായ യുവാവിനെ പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അഡ്വ മുജീബ് റഹ്മാൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ഇതിലൂടെ യുവാവിന്റെ ബന്ധുക്കൾ അപകടവിവരം അറിയുകയും ചെയ്തു. നിമിഷങ്ങൾക്കകം പതിനായിരം പേരോളമാണ് ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തത്. നിരവധി പേർ അഭിഭാഷകന്റെ പ്രവർത്തിയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിൽ നടന്ന അപകടത്തിലും രക്ഷകയായത് രഞ്ജിനി എന്ന് ഹൈക്കോടതിയിലെ അഭിഭാഷകയായിരുന്നു. ഇവർക്ക് പിന്നീട് സർക്കാരിന്റെ അനുമോദനവും ലഭിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP