Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറ്റുമാനൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനം കെ.എസ്.ആർ.ടിസിയുമായി കൂട്ടിയിടിച്ചു; 16 പേർക്ക് പരുക്ക് ഡ്രെവറടക്കം ഏഴ് പേരുടെ നിലഗുരുതരം; അയ്യപ്പന്മാരെ പുറത്തെടുത്തത് ടെംപോ ട്രാവലർ വെട്ടിപ്പൊളിച്ച്; അപകടം കൊടും വളവിൽ

ഏറ്റുമാനൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനം കെ.എസ്.ആർ.ടിസിയുമായി കൂട്ടിയിടിച്ചു; 16 പേർക്ക് പരുക്ക് ഡ്രെവറടക്കം ഏഴ് പേരുടെ നിലഗുരുതരം; അയ്യപ്പന്മാരെ പുറത്തെടുത്തത് ടെംപോ ട്രാവലർ വെട്ടിപ്പൊളിച്ച്;  അപകടം കൊടും വളവിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം കെ.എസ്.ആർ.ടിസി ബസുമായി കൂട്ടിയിച്ച് അപകടം. 16 പേർക്ക് പരുക്ക്. ഡ്രൈവറടക്കം പലരുടേയും നില ഗുരുതരം. കോട്ടയം ഏറ്റുമാനൂരിൽ വച്ചാണ് അയ്യപ്പ ഭക്തർ സഞ്ചരിച്ച ടെംപോ ട്രാവലർ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ട്രാവലറിലുണ്ടായിരുന്ന ഏഴ് അയ്യപ്പഭക്തർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ ഒരു കുട്ടിയുമുണ്ട്. വണ്ടി ഓടിച്ച ഡ്രൈവറടക്കമുള്ള ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

കോട്ടയത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സുമായാണ് ടെംപോ ട്രാവലർ കൂട്ടിയിടിച്ചത്. എതിർദിശയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസ്സ് ടെംപോയുമായി കൂട്ടിയിടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ പകുതിയോളം ഭാഗം പൂർണമായും തകർന്നു.

ഏറ്റുമാനൂരിലെ വിമല ആശുപത്രിക്ക് സമീപമുള്ള കൊടും വളവിലായിരുന്നു അപകടം സംഭവിച്ചത്. പരുക്കേറ്റവരിൽ ഏഴുപേരുടെ നില അതീവ ഗുരുതരനാണെന്നാണ് അറിയാൻ കഴിയുന്നത്. വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മന്ത്രി വി എസ് സുനിൽകുമാറും പരിസരത്തുണ്ടായിരുന്നു. അദ്ദേഹവും നേരിട്ടെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

കോട്ടയത്ത് നിന്ന് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് വാഹനങ്ങൾ നീക്കിയത്. സംഭവത്തെ തുടർന്ന് ഏറ്റുമാനൂർ-കോട്ടയം റൂട്ടിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP