Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴിമലയിൽ പായ്കപ്പൽ അപകടം; വൈദ്യുതാഘാതമേറ്റ് കേഡറ്റ് മരിച്ചു; മൂന്ന് പേർക്ക് പരിക്ക്; നാവിക സേന പ്രത്യേക അന്വേഷണം നടത്തും

ഏഴിമലയിൽ പായ്കപ്പൽ അപകടം; വൈദ്യുതാഘാതമേറ്റ് കേഡറ്റ് മരിച്ചു; മൂന്ന് പേർക്ക് പരിക്ക്; നാവിക സേന പ്രത്യേക അന്വേഷണം നടത്തും

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ പായ്ക്കപ്പൽ പരിശീലനത്തിനിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് നാവികൻ ഷോക്കേറ്റ് മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പരിശീലനത്തിന് പോയ രണ്ട പായ്കപ്പലുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെ പറ്റി നാവിക സേന ഉന്നത തല അന്വേഷണം തുടങ്ങി.

നാവിക അക്കാദമിയിലെ കേഡറ്റ് ആയ സത് വീർ സിങ്ങ് റാണ(21) ആണ് മരിച്ചത്. വൈഭവ് സിങ്, പ്രശാന്ത്കുമാർ, ജസ്വന്ത് സിങ് എന്നീ നാവികർക്ക് പരിക്കേറ്റു. വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്. നാവികർ സഞ്ചരിച്ച പായ്ക്കപ്പൽ കാസർഗോഡ് പടന്ന തെക്കേകാവ് തുരുത്തിനടുത്ത് മുകളിലെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. പായ്ക്കപ്പലിന്റെ കൊടിയുടെ ഭാഗമാണ് മുകളിലെ വൈദ്യുതി ലൈനിൽ തട്ടിയത്. 

വൈദ്യുത കമ്പിയിൽ തട്ടാതെ ആദ്യ പായ്കപ്പിൽ കടന്നുപോയി. അതിന് ശേഷം വന്ന പായ്കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഷോക്കേറ്റെന്ന മനസ്സിലായി മൂന്ന് പേർ വെള്ളത്തിലേക്ക് ചാടി. പക്ഷേ ഗുരുതര പരിക്കേറ്റ സത് വീർ സിങ്ങിന് അതിന് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ പരിക്ക് ഗുരുതരവുമായി. ഷോക്കേറ്റ നാവികരെ നാട്ടുകാർ ഉടൻ കപ്പലിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മറ്റു മൂന്നുപേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. 

അപകട മേഖലയിലൂടെ പായ്കപ്പൽ കടന്നു പോയ സാഹചര്യമാകും നാവിക സേന അന്വേഷിക്കുക. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് കാസർഡോഗ് എംപിയായ പി. കരുണാകരൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP