Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മൂകാംബിക ദർശനം കഴിഞ്ഞുള്ള മടക്കം അവസാന യാത്രയായി; കണ്ണൂരിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; മരിച്ചതില് അച്ഛനും മകളുമുൾപ്പടെ രണ്ട് കുട്ടികളും; 5 പേർക്ക് ഗുരുതര പരിക്ക്

മൂകാംബിക ദർശനം കഴിഞ്ഞുള്ള മടക്കം അവസാന യാത്രയായി; കണ്ണൂരിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; മരിച്ചതില് അച്ഛനും മകളുമുൾപ്പടെ രണ്ട് കുട്ടികളും; 5 പേർക്ക് ഗുരുതര പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ എടാട്ട് ദേശീയ പാതയിൽ പുലർച്ചേ 4.30 ഓടെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർ മരിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് പോകുകയായിരുന്ന തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച കെ.എൽ 64 ഡി. 2583 ഡസ്റ്റർ കാറും മംഗലാപുരം ഭാഗത്തു നിന്ന് വരികയായിരുന്ന ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബിന്ദുലാൽ (45), മകൾ ദിയ(10), ദിലീപിന്റെ മകൻ തരുൺ (16) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായ അഞ്ച് പേർക്ക് ഗുരുതരമായ പരിക്കേറ്റു.

കാറിലുണ്ടായ പത്മാവതി(68), ബിന്ദുലാലിന്റെ ഭാര്യ അനിത (38), ശ്രീധരന്റെ മകൾ നിയ (8), ദിലീപിന്റെ ഭാര്യ ബിംബിത (42), മകൾ ഐശ്വര്യ (12) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ച ബിന്ദുലാൽ , മകൾ ദിയ, ദിലീപിന്റെ മകൻ തരുൺ എന്നിവരുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപ്ത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂർക്കൻഞ്ചേരിയിലെ ശ്രീധരന്റേയും പത്മാവതിയുടേയും മക്കളും പേരമക്കളുമാണ് അപകടത്തിൽ പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP