Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയന്ത്രണംവിട്ട ലോറി മറിഞ്ഞത് കാറിന് മുകളിലേക്ക്; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; അപകടമുണ്ടായത് എതിരെ വന്ന ബൈക്കിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ

നിയന്ത്രണംവിട്ട ലോറി മറിഞ്ഞത് കാറിന് മുകളിലേക്ക്; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; അപകടമുണ്ടായത് എതിരെ വന്ന ബൈക്കിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ

കാസർകോട്: നിയന്ത്രണം വിട്ട ലോറി കാറിന് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ യാത്രക്കാർ കഷ്ടിച്ച് രക്ഷപ്പെട്ടു. കുമ്പള മാവിനക്കട്ട ദേശീയപാതയിൽ ആണ് ഇന്ന് രാവിലെ എട്ടുമണിയോടെ അപകടം ഉണ്ടായത്. പച്ചക്കറികളുമായി മംഗളൂരു ഭാഗത്തുനിന്നും കാസർകോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അതുവഴി വന്ന ഇന്നോവ കാറിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. എന്നാൽ കാറിന്റെ പിൻഭാഗത്ത് മാത്രമാണ് തട്ടിയത്. ഇതോടെ വൻ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന ചെമ്മനാട് സ്വദേശിയും മംഗളൂരുവിൽ താമസക്കാരനുമായ നിസാബിന്റെ മകൻ മുഹമ്മദ് നിസാബിന് (12) പരിക്കേറ്റു.

കഴിഞ്ഞ ദിവസം ചെമ്മനാട്ടെ വീട്ടിൽ വന്നശേഷം ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലേയ്ക്കു തിരികെ പോവുകയായിരുന്നു നിസാബും കുടുംബവും. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ലോറി മറിഞ്ഞത്. അപകടത്തെ തുടർന്ന് ദേശീയപാത വഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. മറിഞ്ഞ ലോറിയുടെ ഡീസൽ ടാങ്കിൽ നിന്നും ഇന്ധനം പുറത്തേക്കൊഴുകി. പിന്നീട് ഫയർഫോഴ്സെത്തി വെള്ളം ചീറ്റി ഇത് റോഡിൽ നിന്ന് നീക്കി. കുമ്ബള പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP