Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മേപ്പാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശികൾ

മേപ്പാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശികൾ

സ്വന്തം ലേഖകൻ

കൽപ്പറ്റ: വയനാട് മേപ്പാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി നിസാം (22), പേരാമ്പ്ര സ്വദേശി അസ്ലം (22) എന്നിവരാണ് മരിച്ചത്. കോഴിക്കോട് - ഊട്ടി അന്തർസംസ്ഥാന പാതയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്.

ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ നിസാം വൈകീട്ടോടെയും അസ്ലം രാത്രിയോടെയുമാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്കുവന്ന ലോറിയും മേപ്പാടി ഭാഗത്തേക്ക് പോയ ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട യുവാക്കളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP