Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിലമ്പൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; അപകടം ഇന്ന് പുലർച്ചെ ഒസികെ ഓഡിറ്റോറിയത്തിന് മുന്നിൽ; ഒപ്പം സഞ്ചരിച്ചിരുന്ന വ്യക്തിക്ക് ഗുരുതര പരിക്ക്

നിലമ്പൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; അപകടം ഇന്ന് പുലർച്ചെ ഒസികെ ഓഡിറ്റോറിയത്തിന് മുന്നിൽ; ഒപ്പം സഞ്ചരിച്ചിരുന്ന വ്യക്തിക്ക് ഗുരുതര പരിക്ക്

നിലമ്പൂർ: കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നിലമ്പൂർ മണലൊടി എക്സൽ ഉണ്ണിയുടെ മകൻ അനിൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3 മണിക്ക് സിഎൻജി റോഡിൽ നിലമ്പൂർ ഒസികെ ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു അപകടം. ഗുരുതരമായ പരിക്കേറ്റ അനിലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂടെയുണ്ടായിരുന്ന ആളെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അനിലിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നടപടി ക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP