Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചങ്ങനാശേരിയിൽ വ്യാപാരി മരിച്ചത് നിരങ്ങിനീങ്ങിയ കാറിനും മതിലിനും ഇടയിൽപ്പെട്ട്; അപകടം ഭാര്യയുടെയും മക്കളുടെയും കൺമുന്നിൽ; ഹാൻ ബ്രേക്ക് തകരാറിനെ തുടർന്നുണ്ടായ അപകടത്തിൽ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു 

ചങ്ങനാശേരിയിൽ വ്യാപാരി മരിച്ചത് നിരങ്ങിനീങ്ങിയ കാറിനും മതിലിനും ഇടയിൽപ്പെട്ട്; അപകടം ഭാര്യയുടെയും മക്കളുടെയും കൺമുന്നിൽ; ഹാൻ ബ്രേക്ക് തകരാറിനെ തുടർന്നുണ്ടായ അപകടത്തിൽ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു 

മറുനാടൻ ഡെസ്‌ക്‌

ചങ്ങനാശേരി; വാഹനാപകടത്തിൽ ചികിത്സയിൽ ഇരുന്ന വ്യാപാരി മരിച്ചു. ഹാൻഡ് ബ്രേക്ക് തകരാറിനെ തുടർന്നു പിന്നോട്ടു നീങ്ങിയ കാറിനും മതിലിനും ഇടയിൽ കുടുങ്ങി ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന വ്യാപാരിയാണ് മരിച്ചത്. ചങ്ങനാശേരി മാർക്കറ്റ് റോഡിലുള്ള എസ്എച്ച് ബുക്ക് വേൾഡ് ഉടമയും ഫാത്തിമാപുരം ആനിത്തോട്ടം പരേതനായ സ്‌കറിയ ഏബ്രഹാമിന്റെ മകനുമായ സിജി സ്‌കറിയയാണ് (46) ദാരുണ സംഭവത്തിൽ അപ്രതീക്ഷതമായി മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച വൈകിട്ട് ഭാര്യയുടെയും മക്കളുടെയും കൺമുന്നിലായിരുന്നു അപകടം.

ഏറെ പ്രയാസപ്പെട്ടാണ് സിജിയെ പുറത്തെടുത്തത്. ആന്തരിക അവയവങ്ങൾക്കുൾപ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു. സ്വന്തം വാഹനത്തിനു പകരം സുഹൃത്തിന്റെ വാഹനത്തിലാണ് തൊടുപുഴയ്ക്കു പോയത്. ഇതേ വാഹനം തന്നെ സിജിയുടെ അന്ത്യത്തിനും കാരണമായി. തൊടുപുഴയിലെ ഭാര്യ ഗൃഹത്തിൽ നിന്ന് മടങ്ങവെയായിരുന്നു ദാരുണ സംഭവം. മക്കളിലൊരാൾ യാത്രയ്ക്കിടെ ഛർദിച്ചതിനെ തുടർന്ന് വെള്ളം വാങ്ങാനായി പാലായിൽ കാർ നിർത്തിയപ്പോഴാണ് ദുരന്തമുണ്ടായത്.

കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശം ഷോപ്പിങ് കോംപ്ലക്‌സിലെ ബേക്കറിയിൽ നിന്നു വെള്ളം വാങ്ങുന്നതിനായി പുറത്തിറങ്ങിയ ഭാര്യയ്ക്കും മക്കൾക്കും പിന്നാലെ സിജിയും പുറത്തിറങ്ങി. ഇതിനിടെ കാർ പിന്നോട്ടു നീങ്ങുന്നതു കണ്ടു നിർത്താൻ ശ്രമിക്കുന്നതിനിടെ സിജി മതിലിനും കാറിനും ഇടയിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ മരിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് 11.30ന് ഫാത്തിമാപുരം ഫാത്തിമാ മാതാ പള്ളിയിൽ.മാതാവ് മോനിമ്മ. ഭാര്യ: തൊടുപുഴ വെള്ളൂക്കുന്നേൽ ഡിംപിൾ. മക്കൾ: താരാ, നേഹ, ജോ (മൂവരും വിദ്യാർത്ഥികൾ).

ഒന്ന് ശ്രദ്ധിക്കു....

വാഹനം നിർത്തിയശേഷം ആദ്യം ഹാൻഡ് ബ്രേക്ക് ഉറപ്പുവരുത്തുക. ഓട്ടമാറ്റിക് ഗിയർ സന്നാഹമുള്ള വാഹനങ്ങളിൽ ഹാൻഡ് ബ്രേക്ക് ചെറിയ ഇലക്ട്രോണിക് സ്വിച്ചായിരിക്കും. വാഹനം നിർത്തുമ്പോൾ പലപ്പോഴും ആളുകൾ ഇത് ഉപയോഗിക്കാറില്ല. പാർക്ക് മോഡ് ഓൺ ആക്കിയ ശേഷം നിർബന്ധമായും ഹാൻഡ് ബ്രേക്ക് ഓൺ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. അധിക സുരക്ഷയ്ക്കായി മാനുവൽ വാഹനങ്ങൾ ഗീയറിൽ ഇടാം. ഹാൻഡ് ബ്രേക്ക് ഇല്ലാത്ത പഴയ വാഹനങ്ങൾ ഇത്തരത്തിൽ സുരക്ഷിതമാക്കാം. എൻജിൻ ഓൺ ആയ അവസ്ഥയിൽ ഹാൻഡ് ബ്രേക്ക് ഓൺ ആണെങ്കിലും വാഹനത്തിനു വെളിയിൽ ഇറങ്ങുന്നത് സുരക്ഷിതമല്ല.ഏതെങ്കിലും വിധം വാഹനം മുന്നിലേക്കു നീങ്ങുന്നതു ശ്രദ്ധയിൽപെട്ടാൽ പിന്നാലെ ഓടാനോ, തടഞ്ഞു നിർത്താനോ ശ്രമിക്കരുത്. ഇത് കൂടുതൽ അപകടം വിളിച്ചുവരുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP