Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആളുകൾ കയറുന്നതിനിടയിൽ മുന്നോട്ടെടുത്ത ബസിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് തെറിച്ച സംഭവം: തിരൂരങ്ങാടിയിൽ ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് തെറിച്ചു

ആളുകൾ കയറുന്നതിനിടയിൽ മുന്നോട്ടെടുത്ത ബസിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് തെറിച്ച സംഭവം: തിരൂരങ്ങാടിയിൽ ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് തെറിച്ചു

ജംഷാദ് മലപ്പുറം

മലപ്പുറം: വിദ്യാർത്ഥികൾ കയറുന്നതിനിടയിൽ ബസ് മുന്നോട്ടെടുത്തപ്പോൾ ബസിൽ നിന്ന് വിദ്യാർത്ഥിനി വീണ സംഭവത്തിൽ ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു. കഴിഞ്ഞദിവസം തിരൂരങ്ങാടി ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയാണ് ബസിൽ നിന്നും വീണത്. വൈകുന്നേരം 3.50 ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തിരൂരങ്ങാടിയിൽ നിന്ന് ബസ്സിൽ കയറുമ്പോൾ ബസ് മുന്നോട്ട് എടുക്കുകയും ബസ്സിൽനിന്ന് വിദ്യാർത്ഥിനി വീഴുന്നതും കടയിലെ തൊട്ടടുത്ത സി.സി.ടി.വി പതിഞ്ഞ ദൃശ്യത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

തുടർന്ന് തിരൂരങ്ങാടി ജോയിന്റ് ആ.ർ.ടി.ഒ സാജു എബക്കറിന്റെ നിർദ്ദേശപ്രകാരം എം വിഐ എം.കെ. പ്രമോദ് ശങ്കർ, എ.എം വിഐ മാരായ കെ. നിസാർ, ടി.പി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂളിലെത്തി വിദ്യാർത്ഥിനിയെ നേരിൽ കണ്ട് അന്വേഷണം നടത്തി. സംഭവസ്ഥലത്ത് വെച്ച് തന്നെ കെ.എൽ. 13 ടി 4404 ലീഡർ എന്ന ബസ് പിടിച്ചെടുക്കുകയും ചെയ്തു. ഡ്രൈവറായ മമ്പുറം സ്വദേശി പാക്കട അനീഷിന്റെയും കണ്ടക്ടർ പടപ്പറമ്പ് അബു എന്നിവരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു. പരാതിയിൽ ഉൾപ്പെട്ട ബസ് ജീവനക്കാർക്ക് എംവിഐ എം കെ പ്രമോദ് ശങ്കർ ഓഫീസിൽ വെച്ച് ഒരു മണിക്കൂർ ക്ലാസ്സ് നൽകി. വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്ര എന്ന ലക്ഷ്യം വെച്ച് ഓപ്പറേഷൻ സ്‌കൂൾ സോൺ എന്ന പേരിൽ അധ്യായന വർഷം ആരംഭിച്ചപ്പോൾ തന്നെ ബസ്സുകൾ കേന്ദ്രീകരിച്ചും ബസ് സ്റ്റാൻഡുകൾ, വിവിധ സ്‌കൂൾ സ്റ്റോപ്പുകൾ കേന്ദ്രീകരിച്ചു നിരവധിതവണ ബോധവൽക്കരണം നൽകിയിരുന്നു.

അതേ സമയം മലപ്പുറം കൂട്ടിലങ്ങാടി കുറവയിൽ കഴിഞ്ഞ ദിവസം മൂന്നാംക്ലാസുകാരൻ സ്‌കൂൾ ബസ്സിൽ നിന്നും തെറിച്ചു വീണ് അതേ ബസ്സിന്റെ പിൻചക്രം കയറി മരിച്ചിരുന്നു.. അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്ന റിപ്പോർട്ടും ഉണ്ടായിരുന്നു. അറ്റൻഡർ ഇല്ലാത്തതെയാണ് ബസ് സർവീസ് നടത്തിയിരുന്നത്.. ഈകേസിലും ഡ്രൈവറുടെ ലൈസൻസും ബസ്സിന്റെ പെർമിറ്റും റദ്ദാക്കാൻ നടപടി സ്വീകരിക്കാൻ ഗതാഗതവകുപ്പ് മന്ത്രി നിർദ്ദേശിച്ചിരുന്നു. കുറുവ എ.യു.പി. സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി ഫർഷിൻ അഹമ്മദ് (9) സ്‌കൂൾ ബസിൽ നിന്ന് തെറിച്ചു വീണ് അതേ ബസിന്റെ പിൻചക്രം കയറി മരിച്ചത്. സംഭവ ദിവസം രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് സംഭവം. ഇതേ സ്‌കൂളിലെ അദ്ധ്യാപികയാണ് മാതാവ് പഞ്ചിളി ഷമീമ. പിതാവ് കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി ഷാനവാസ് കക്കാട്ട്. മാതൃപിതാവ് ഈ സ്‌കൂളിലെ റിട്ട. അദ്ധ്യാപകനായ പഞ്ചിളി ഉണ്ണിൻ കുട്ടി മാസ്റ്റർ, മാതാവ് പ്രസവത്തെ തുടർന്ന് അവധിയിലായതിനാൽ പഴമള്ളൂർ സമൂസ്സ പടിയിലെ മാതൃ വീട്ടിൽ നിന്നാണ് കുട്ടി സ്‌കൂളിലേക്ക് പോകുന്നത്.

രാവിലെ സ്‌കൂളിലേക്ക് പോകുന്ന സമയം ബസ്സിൽ കയറുന്ന സമയം ബാഗ് ബസ്സിന്റെ ഡോറിൽ കുടുങ്ങിയത് അറിയാതെ ബാഗ് വലിച്ചപ്പോൾ ഡോർ തുറന്ന് തെറിച്ചതായാണ് സഹപാഠികൾ പറയുന്നത്. മുന്നിലെ വാതിലിൽ നിന്നും തെറിച്ചു വീണ വിദ്യാർത്ഥി ബസ്സിന്റെ പിൻ ചക്രം തട്ടിയാണ് അപകടത്തിൽ പെട്ടത്. ഉടനെ നാട്ടുകാർ ചേർന്ന് ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തുടർന്ന് മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മൃതദേഹം കൊളത്തൂർ പൊലീസിന്റെ ഇൻക്വസ്റ്റ് നടത്തി. അതേ സമയം മലപ്പുറ കൂട്ടിലങ്ങാടിക്ക് സമീപം സ്‌കൂൾ ബസ്സിൽ നിന്ന് വിദ്യാർത്ഥി വീണ് മരണപ്പെട്ട സംവം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് തൃശൂർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണറെ ഗതാഗതവകുപ്പ് മന്ത്രി എ. കെ . ശശീന്ദ്രൻ ചുമതലപ്പെടുത്തി. മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർ. ടി .ഒ ഗോകുൽ സ്ഥലം സന്ദർശിച്ച് നടത്തിയ പ്രാധമിക പരിശോധനയിൽ ഡ്രൈവറുടെ അശ്രദ്ധയും അറ്റൻഡർ ഇല്ലാതെ സർവീസ് നടത്തിയതുമാണ് അപകടകാരണമെന്ന് കണ്ടിട്ടുണ്ട്. കുറുവ എ എൽ പി എസ് ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. വാഹന ഡ്രൈവറുടെ ലൈസൻസും ബസ്സിന്റെ പെർമിറ്റും റദ്ദാക്കുന്നതിനുള്ള നടപടി മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചു വരുന്നു. അറ്റൻഡർ ഇല്ലാതെ സ്‌കൂൾബസ്സ് സർവീസ് നടത്തിയ സ്‌കൂൾ അധികാരികൾക്കെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP