Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആലപ്പുഴ കണിച്ചുകുളങ്ങരയിൽ കെഎസ്ആർടിസിയും ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുത വരനടക്കം മൂന്നു പേർ കൊല്ലപ്പെട്ടു; മൂന്നു കുട്ടികളടക്കം 11 പേർക്ക് പരുക്ക്; ട്രാവലറിലുണ്ടായിരുന്നത് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന സംഘം; പരുക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; അപകടകാരണം അമിത വേഗതയെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ദേശീയപാതയിൽ കണിച്ചുകുളങ്ങരയിൽ ട്രാവലറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് പ്രതിശ്രുത വരനടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. കണ്ണൂർ മട്ടന്നൂർ സ്വദേശികളാണിവർ.

കണ്ണൂർ ഇരിട്ടി ഉദയകത്ത് തെക്കേതിൽ വീട്ടിൽ വിജയൻ(38) ,ബിനീഷ് (25), മാലതി (55) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു കുട്ടികളടക്കം 11 പേർക്ക് പരുക്കേറ്റെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ട്രാവലർ പൂർണമായും തകർന്ന് രണ്ടായി പിളർന്നു.

ഇവരെ ആലപ്പുഴ മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകട കാരണം എന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് ട്രാവലറുമായി കൂട്ടിയിടിച്ചത്. കെഎസ്ആർടിസിയിലെ ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്കേറ്റെന്നാണ് വിവരം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP