Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊച്ചിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് പൊലീസുകാരനടക്കം രണ്ട് പേർ മരിച്ചു; പൊലിസ് ടെലികമ്മ്യൂണിക്കേഷൻസിലെ സിപിഒ എൽദോ ജോസഫ് ഭാര്യാപിതാവ് എബ്രഹാം എന്നിവർ മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

കൊച്ചിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് പൊലീസുകാരനടക്കം രണ്ട് പേർ മരിച്ചു; പൊലിസ് ടെലികമ്മ്യൂണിക്കേഷൻസിലെ സിപിഒ എൽദോ ജോസഫ് ഭാര്യാപിതാവ് എബ്രഹാം എന്നിവർ മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

കൊച്ചി: പുത്തൻകുരിശ് മാനാന്തടത്ത് കാറും ടിപ്പറും കൂട്ടിയിടിച്ച് പൊലീസുകാരനടക്കം രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. പൊലീസുകാരൻ നെല്ലാട് കരിക്കനാക്കുടി എൽദോ ജോസഫ്(40) ഭാര്യാപിതാവ് എബ്രഹാം(60) എന്നിവരാണ് മരിച്ചത്.

പൊലീസ് ഉദ്യോഗസ്ഥനായ എൽദോ കുടുംബത്തിനോടൊപ്പം സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു. ഈ സമയത്ത് എതിർ ദിശയിൽ നിന്ന് വന്ന ടിപ്പർ എൽദോ സഞ്ചരിച്ചിരുന്ന ആൾട്ടോ കാറുമായി ഇടിക്കുകയായിരുന്നു.

എൽദോയുടെ ഭാര്യ ജാൻസിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പൊലിസ് ടെലികമ്മ്യൂണിക്കേഷൻസ് പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച എൽദോ ജോസഫ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP