Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തീവണ്ടിയിൽ നിന്ന് വീണ കുട്ടിയെ 18മണിക്കൂറിന് ശേഷം കണ്ടെത്തി; തീവണ്ടിയിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് വിവരിക്കാൻ കഴിയാതെ അമ്മ പാർവ്വതിയും; ശബരി എക്‌സപ്രസിലെ അപകടത്തിലെ ദുരൂഹത മാറുന്നില്ല

തീവണ്ടിയിൽ നിന്ന് വീണ കുട്ടിയെ 18മണിക്കൂറിന് ശേഷം കണ്ടെത്തി; തീവണ്ടിയിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് വിവരിക്കാൻ കഴിയാതെ അമ്മ പാർവ്വതിയും; ശബരി എക്‌സപ്രസിലെ അപകടത്തിലെ ദുരൂഹത മാറുന്നില്ല

തൃശ്ശൂർ: ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ തീവണ്ടിയിൽനിന്ന് കാണാതായ നാലുവയസ്സുകാരിയെ 18 മണിക്കൂറിനുശേഷം തീവണ്ടിപ്പാളത്തിനരികിൽനിന്ന് പരിക്കേറ്റ നിലയിൽ കണ്ടെത്തി. തീവണ്ടിയിൽനിന്നുവീണ് പരിക്കേറ്റ നിലയിൽ വ്യാഴാഴ്ച ആശുപത്രിയിലെത്തിച്ച ശ്യാമലികയുടെ അമ്മ പാർവ്വതി(30)യെ വാർഡിലേക്ക് മാറ്റി. തീവണ്ടിയിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് വിവരിക്കാൻ ഇവർക്ക് കഴിയുന്നില്ലെന്ന് റെയിൽവെ പൊലീസ് അറിയിച്ചു. അപകടത്തിന്റെ ആഘാതത്തിൽനിന്ന് ഇവർ മോചിതയായിട്ടില്ല.

റെയിൽവെ ജീവനക്കാരും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാമചന്ദ്രപുരത്തെ ഭാസ്‌കറിന്റെ മകൾ ശ്യാമലികയെ അങ്കമാലി പുളിയിനം റെയിൽവെ ഗേറ്റിനുസമീപത്തെ കാനയിൽനിന്ന് കണ്ടെത്തിയത്. കുട്ടിയെ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവെ ട്രാക്കിൽ പണിയെടുക്കുന്ന ജീവനക്കാരാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ പുളിയിനം റെയിൽവെ ട്രാക്കിന് സമീപമുള്ള കാനയിൽ കുട്ടി അബോധാവസ്ഥയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്. വ്യാഴാഴ്ചയുണ്ടായ മഴ നനഞ്ഞ് പനിയും തുടങ്ങിയിരുന്നു.

കുട്ടിയെ കാണാതായതായി ആലുവ മുതലുള്ള സ്റ്റേഷനുകളിൽ സന്ദേശം നൽകിയിരുന്നു. അതിനാൽ കുട്ടിയെ കണ്ടവിരവം ജീവനക്കാർ ഉടൻ അങ്കമാലി പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയെ അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരച്ചിൽ നടത്തിയിരുന്ന കൊരട്ടി പൊലീസും റെയിൽവെ പൊലീസുമെല്ലാം ആശുപത്രിയിലെത്തി. കുട്ടിയുടെ സ്ഥിതി ഗുരുതരമായതിനാൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. മെഡിക്കൽ കോളേജിൽ 12.40നാണ് കൊരട്ടി പൊലീസിന്റെ സഹായത്തോടെ ശ്യാമലികയെ എത്തിച്ചത്.

എം.ആർ.ഐ. സ്‌കാൻ പരിശോധനയിൽ തലച്ചോറിന് വീക്കവും തലച്ചോറിൽ രക്തസ്രാവവും കണ്ടെത്തി. എക്‌സ്‌റേ പരിശോധയിൽ ഇടതുതോളിൽ പൊട്ടലും കണ്ടെത്തിയിട്ടുണ്ട്. കുട്ടി വൈകീട്ടും അബോധാവസ്ഥയിലാണ്. 72 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ.

ശ്യാമലികയുടെ അമ്മ പാർവ്വതിയെ വ്യാഴാഴ്ച വൈകീട്ട് മംഗലശ്ശേരി റെയിൽവെ മേൽപ്പാലത്തിന് സമീപമാണ് നാട്ടുകാർ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇവരെ അഞ്ചാം വാർഡിലേക്ക് മാറ്റി. പാർവ്വതിയുടെ വലതുകാലിനും രണ്ട് കൈകൾക്കും പരിക്കുണ്ട്. ആന്ധ്രപ്രദേശിലെ അരി കമ്പനിയുടെ പ്രതിനിധിയായ ഭർത്താവ് ഭാസ്‌കർ കൊല്ലത്താണ് കുടുംബസമേതം താമസിക്കുന്നത്. ശബരി എക്പ്രസ്സിൽ വ്യാഴാഴ്ച നാട്ടിലേക്ക് യാത്ര പോവുകയായിരുന്നു. അതിനിടെയാണ് സംഭവങ്ങളുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP