Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം; ഉത്തരവ് കൊല്ലം മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെത്

വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം; ഉത്തരവ് കൊല്ലം മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെത്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾക്ക് ഇൻഷുറൻസ് കമ്പനി 1,02,27,000 രൂപയും ഒൻപത് ശതമാനം പലിശയും നൽകണമെന്ന് കൊല്ലം മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ ഉത്തരവ്. ഇളമ്പള്ളൂർ പുനുക്കന്നൂർ വിപിൻ ഭവനത്തിൽ വിപിൻ മോഹനനാണ് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. 2016 ഏപ്രിൽ 18-നായിരുന്നു അപകടം. സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജരായി ജോലിനോക്കിവരികയായിരുന്നു വിപിൻ. കൊല്ലം-ആയൂർ റോഡിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന വിപിനെ എതിരേ വന്ന ലോറി ഇടിക്കുകയായിരുന്നു.

അപതടത്തെ തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ വിപിൻ ഒരുവർഷത്തോളം വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഇപ്പോഴും വിപിന് സംസാരശേഷി പൂർണമായും വീണ്ടെടുക്കാനായിട്ടില്ല. വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്ന സാഹചര്യങ്ങളിൽ ഇത്രയും വലിയ നഷ്ടപരിഹാരത്തുക വിധിക്കുന്നത് അപൂർവമാണെന്ന് വിപിൻ മോഹനന് വേണ്ടി ഹാജരായ അഭിഭാഷകൻ ആർ.സേതുനാഥ് പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP