Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോഴിക്കോട് മുക്കത്തിന് സമീപം ടിപ്പർ ബസ്സിലിടിച്ച് അപകടം; പതിനാലുകാരനായ വിദ്യാർത്ഥി മരിച്ചു; മരണമടഞ്ഞത് ബസ്സിന്റെ പിൻവശത്ത് സൈഡ് സീറ്റിൽ ഇരുന്ന മലയമ്മ സ്വദേശി സ്വാലിഹ്; അപകടമുണ്ടായത് പിതാവിനൊപ്പം യാത്രചെയ്യവേ

കോഴിക്കോട് മുക്കത്തിന് സമീപം ടിപ്പർ ബസ്സിലിടിച്ച് അപകടം; പതിനാലുകാരനായ വിദ്യാർത്ഥി മരിച്ചു; മരണമടഞ്ഞത് ബസ്സിന്റെ പിൻവശത്ത് സൈഡ് സീറ്റിൽ ഇരുന്ന മലയമ്മ സ്വദേശി സ്വാലിഹ്; അപകടമുണ്ടായത് പിതാവിനൊപ്പം യാത്രചെയ്യവേ

കോഴിക്കോട്: മുക്കത്തിന് സമീപത്ത് ടിപ്പർ ലോറി ബസ്സിലിടിച്ച് ഉണ്ടായ അപകടത്തിൽ പതിനാലുകാരനായ വിദ്യാർത്ഥി മരിച്ചു. മുക്കത്തിന് സമീപം മുത്തേരിയിലാണ് അപകടം ഉണ്ടായത്. ബസ് യാത്രക്കാരനായിരുന്ന മലയമ്മ പരപ്പിൽ സുബൈറിന്റെ മകൻ മുഹമ്മദ് സ്വാലിഹ് (14) ആണ് മരിച്ചത്. കൊടുവള്ളി കെഎംഒ ഇസ്‌ളാമിക് അക്കാദമിയിലെ ഒന്നാംവർഷ ഹുദവി വിദ്യാർത്ഥിയാണ്. ബസ്സിൽ പിൻവശത്ത് ലോറി വന്നിടിച്ചാണ് അപകടമുണ്ടായത്. ബസ്സിലിടിച്ചതിന് പിന്നാലെ ലോറി മറിയുകയും ചെയ്തു.

ബസ്സിന്റെ വലതുവശത്ത് പിൻവശത്തായി സൈഡ് സീറ്റിൽ ഇരിക്കുകയായിരുന്നു സ്വാലിഹ്. കുട്ടി ഇരുന്ന ഭാഗത്തായാണ് ലോറി വന്ന് ഇടിച്ചത്. പരിക്കേറ്റ സ്വാലിഹ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. അപകടത്തിൽ മറ്റ് ചില ബസ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ലോറി ബസ്സിലിടിച്ച ശേഷം റോഡരികിലുള്ള പറമ്പിലേക്ക് മറിയുകയായിരുന്നു. തിരുവമ്പാടിയിൽ നിന്ന് പിതാവും കുട്ടിയും കൂടെയാണ് ബസ്സിൽ കയറിയത്. മുക്കത്തേക്ക് പോകുകയായിരുന്നു ബസ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP