Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബസിന്റെയും ഓട്ടോയുടെയും ഇടയിൽ പെട്ട് നിലതെറ്റി വീണു; ബസിന്റെ ചക്രം കയറിയിറങ്ങി വയോധികന്റെ കാൽ ചതഞ്ഞരഞ്ഞു: സംഭവം കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ തലക്കോടിന് സമീപം

ബസിന്റെയും ഓട്ടോയുടെയും ഇടയിൽ പെട്ട് നിലതെറ്റി വീണു; ബസിന്റെ ചക്രം കയറിയിറങ്ങി വയോധികന്റെ കാൽ ചതഞ്ഞരഞ്ഞു: സംഭവം കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ തലക്കോടിന് സമീപം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ബസ്സിന്റെയും ഓട്ടോറിക്ഷയുടെയും ഇടയിൽ പെട്ട് നില തെറ്റി താഴെ വീണ വയോധികന്റെ കാൽ ബസ്സിന്റെ ചക്രം കയറി ഇറങ്ങി ചതഞ്ഞരഞ്ഞു. കൊച്ചി-ധനുഷ് കോടി ദേശീയ പാതയിൽ തലക്കോടിന് സമീപം പുത്തൻകുരിശ് ജംങ്ഷനിലായിരുന്നു ദാരുണ സംഭവം .
പരിക്കേറ്റ ഊന്നുകൽ വെള്ളയാമറ്റത്തിൽ ശിവനെ(62)കോതമംഗലം എം.ബി.എം.എം.ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സക്ക് എറണാകുളത്തേക്ക് കൊണ്ടുപോയി.

റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ സമീപത്ത് കൂടി ശിവൻ നടന്നു നീങ്ങുന്നതിനിടെയായിരുന്നു അപകടം. ഓട്ടോറിക്ഷക്കും ബസിനും ഇടയിൽപ്പെട്ട ശിവന്റെ ദേഹത്ത് ബസിന്റെ സൈഡ് ഇടിച്ച് നിലത്ത് വീണ് ഇടത് കാലിലൂടെ ബസ് ചക്രം കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃ ക്‌സാക്ഷികൾ പറഞ്ഞു.

നേര്യമംഗലം - മുവാറ്റുപുഴ റൂട്ടിലോടുന്ന ഫ്‌ളൈയിങ് ബസ്സിന്റെ പിൻ ചക്രമാണ് ശിവന്റെ കാലിലൂടെ കയറി ഇറങ്ങിയത്. ശിവന്റെ മുട്ടിന് താഴെയുള്ള ഭാഗം ചതഞ്ഞരഞ്ഞ നിലയിലാണ്. ഊന്നുകൽ പൊലീസ് കോട്ടയം മെഡിക്കൽ കോളേജിലെത്തി ശിവന്റെ മൊഴി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP