പൊൻകുന്നത്ത് വാഹനാപകടം: ഒരാൾ മരിച്ചു
December 02, 2019 | 10:44 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പൊൻകുന്നത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എരുമേലി- പൊൻകുന്നം സംസ്ഥാന പാതയിൽ കെവി എംഎസ് ആശുപത്രിക്ക് സമീപം ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. ചിറക്കടവ് കാവുംഭാഗം പടിഞ്ഞാറേകുറ്റിയിൽ വിനോദ്.പി.എൻ (32) ആണ് മരിച്ചത്.
കാവുഭാഗം സ്വദേശികളായ പൂതക്കുഴി വീട്ടിൽ മധുസൂദൻ നായർ (42), കൊച്ചുപുരയിൽ ശ്രീജിത്ത് (32) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകുന്നേരം നാലേകാലോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന ടെമ്പോ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു.
