Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിതറയ്ക്ക് സമീപം വാഹനാപകടം: പരുക്കേറ്റ പത്തു പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ; രണ്ടര വയസുകാരനെ എസ്എടിയിലേക്ക് മാറ്റി

ചിതറയ്ക്ക് സമീപം വാഹനാപകടം: പരുക്കേറ്റ പത്തു പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ; രണ്ടര വയസുകാരനെ എസ്എടിയിലേക്ക് മാറ്റി

തിരുവനന്തപുരം: കൊല്ലം ചിതറ കല്ലുവെട്ടാംകുഴിക്ക് സമീപത്ത് രാവിലെ 10.30ന് രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 10 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്നു.

കടയ്ക്കൽ ആശുപത്രിയിലെ പ്രഥമ ശുശ്രൂക്ഷയ്ക്ക് ശേഷമാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അഭിലാഷിനെ (രണ്ടര) എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലർക്ക് സാരമായ പരിക്കേറ്റെങ്കിലും ആരുടേയും നില ഗുരുതരമല്ല.

രാധാമണി (52) കടയ്ക്കൽ, ഷിജി (32) മതിര, സത്യൻ (62) മതിര, ഷീജ (43) ഭരതന്നൂർ, ബിന്ദു (44) കടയ്ക്കൽ, സത്യഭാമ (50) കടയ്ക്കൽ, പങ്കജാഷി (65) മാങ്കോട്, ആശ (29) പാലച്ചിറമുക്ക്, മുഹമ്മദ് റഷീദ് (60) മാങ്കോട്, അഭിലാഷ് (രണ്ടര) പാലച്ചിറമുക്ക്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP