Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതി കേസ് വിളിച്ചപ്പോൾ കൈയാമം അഴിച്ച് ഹാജരാക്കി: പ്രതിക്കൂട്ടിലേക്ക് കയറാനൊരുങ്ങുന്നതിനിടെ പൊലീസുകാരെ ഇടിച്ചു വീഴ്‌ത്തി ഇറങ്ങി ഒറ്റയോട്ടം: അടൂർ കോടതിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

കോടതി കേസ് വിളിച്ചപ്പോൾ കൈയാമം അഴിച്ച് ഹാജരാക്കി: പ്രതിക്കൂട്ടിലേക്ക് കയറാനൊരുങ്ങുന്നതിനിടെ പൊലീസുകാരെ ഇടിച്ചു വീഴ്‌ത്തി ഇറങ്ങി ഒറ്റയോട്ടം: അടൂർ കോടതിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

ശ്രീലാൽ വാസുദേവൻ

അടൂർ: കോടതിയിൽ കേസ് വിളിച്ചപ്പോൾ വിലങ്ങഴിച്ച് പ്രതിക്കൂട്ടിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ മോഷണക്കേസ് പ്രതി പൊലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെട്ടു. പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. പൊലീസുകാരെ വെട്ടിച്ച് പ്രതി കടന്നു.

മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന അടൂർ പെരിങ്ങനാട് ചാല ഗുരുമന്ദിരത്തിന് സമീപം പോളച്ചിറ വീട്ടിൽ അഖിൽ (കണ്ണൻ-28) ആണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ 11.30 ന് അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുറിയിലായിരുന്നു സംഭവം.

രാവിലെ തന്നെ തിരുവനന്തപുരം എആർ ക്യാമ്പിലെ രണ്ടു പൊലീസുകാരാണ് വിവിധ കേസുകളിലെ രണ്ടു പ്രതികളുമായി കോടതിയിൽ എത്തിയത്. കേസ് വിളിച്ചപ്പോൾ അഖിലിനെ ഒരു പൊലീസുകാരൻ കൈയാമം അഴിച്ച് കോടതി മുറിയിൽ കയറ്റി നിർത്തി.

ഇതിനിടെ വാതിലിൽ നിന്ന പൊലീസുകാരനെ തള്ളി വീഴ്‌ത്തി ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. പൊലീസുകാർ പിന്തുടർന്നെങ്കിലും പിടികൂടാൻ ആയില്ല. വിവരം അറിഞ്ഞ് അടൂർ പൊലീസും പലയിടങ്ങളിലും തെരച്ചിൽ നടത്തി. ഇതു വരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP