Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രണയിച്ചതിന്റെ പേരിൽ യുവാക്കളെ കെട്ടിയിട്ട് നഗ്‌നരായി മർദ്ദിച്ച കേസിലെ മുഴുവൻ പ്രതികളും പിടിയിൽ; ഒളിവിൽ കഴിയുന്ന അഞ്ച് പേരടങ്ങുന്ന അക്രമികളെ വടകര പൊലീസ് പിടികൂടിയത് ബംഗളൂരുവിൽ നിന്ന്; യുവാക്കളെ മർദ്ദിച്ചത് വീട്ടിൽ നിന്ന് പിടിച്ചിറക്കി; സഹായികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ്

പ്രണയിച്ചതിന്റെ പേരിൽ യുവാക്കളെ കെട്ടിയിട്ട് നഗ്‌നരായി മർദ്ദിച്ച കേസിലെ മുഴുവൻ പ്രതികളും പിടിയിൽ; ഒളിവിൽ കഴിയുന്ന അഞ്ച് പേരടങ്ങുന്ന അക്രമികളെ വടകര പൊലീസ് പിടികൂടിയത് ബംഗളൂരുവിൽ നിന്ന്; യുവാക്കളെ മർദ്ദിച്ചത് വീട്ടിൽ നിന്ന് പിടിച്ചിറക്കി; സഹായികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

വടകര: പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ യുവാക്കളെ കെട്ടിയിട്ട് നഗ്‌നരായി മർദ്ദിച്ച കേസിലെ മുഴുവൻ പ്രതികളെയും വടകര പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസമായി ഒളിവിൽ കഴിയുന്ന അഞ്ച് പേരടങ്ങുന്ന അക്രമികളെ ബംഗളൂരുവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടുങ്ങൽ വെസ്റ്റ് പുത്തൻപുരയിൽ നജാഫ്(24) പുറങ്കര രയരോത്ത് ഷംനാദ് (26) മുട്ടുങ്ങൽ വെസ്റ്റ് സ്വദേശികളായ റയീസ് എന്ന മോയ്തീൻ(34), ചക്കരച്ചീന്റെവീട അഫ്നാസ് എന്ന അപ്പി (29), താഴെയിൽ അജ്നാസ് (28) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞമാസം 12 ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സുഹൃത്തുക്കളായ കക്കാട്ടെ കൈതക്കണ്ടി റാഷിദും ബറാത്തിന്റെവിട ഫാജിസുമാണ് ഹീനമായ ആക്രമത്തിന് ഇരയായത്. പ്രതികളെ സഹായിച്ച ഏതാനംപേരെകൂടി ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്ന് എസ്‌ഐ മറുനാടനോട് പറഞ്ഞു.

ഇരുവരേയും അവരവരുടെ വീടുകളിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടായിരുന്നു മർദ്ദനം. മരത്തിൽ കെട്ടിയിട്ട ശേഷം ഇവരെ ക്രൂരമായി മർദ്ദിച്ചതിന് ശേഷം പൂർണ്ണനഗ്‌നരായി നിർത്തി. ഓട്ടോ ഡ്രൈവറായ റാഷിദിനെ സംഭവദിവസം പുലർച്ചെ രണ്ടരയ്ക്ക് ഓട്ടം പോകാനുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഒരു കിലോമീറ്റർ അകലെ മീത്തലങ്ങാടി ജൂമാഅത്ത് പള്ളിക്ക് സമീപത്തെ കാട്ടിൽ കൊണ്ടുപോയതിന് ശേഷം മരത്തിൽ കെട്ടിയിട്ട് തല്ലിച്ചതക്കുകയായിരുന്നു. പിന്നീട് ഫാജിസിനെ കൂട്ടിക്കൊണ്ട് വന്നതിന് ശേഷം ഇയാളെയും മർദ്ദിക്കുകയായിരുന്നു. പെൺകുട്ടിയുമായുള്ള പ്രണയവിവരം ചോദിച്ചുകൊണ്ടായിരുന്നു ഇരുവരേയും മർദ്ദിച്ചത്. ഇതിനിടയിൽ ഫാജിസ് ഓടി രക്ഷപ്പെടുകയായിരുന്നു. കൈ എല്ല് പൊട്ടി അവശനിലയിലായ റാഷിദിനെ ഓട്ടോ റിക്ഷയിൽ വീട്ടിൽ തള്ളിയതിന് ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

സംഭവം അറിഞ്ഞ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ മുങ്ങിയ പ്രതികൾ കേരളത്തിന് അകത്തും പുറത്തുമായി ഒളിവിൽ കഴിയുകയായിരുന്നു. ഇവർക്ക് സഹായം ചെയ്ത മുട്ടുങ്ങൽ സ്വദേശികളായ വിവേക്, ഷർഫുദ്ദീൻ, അടിവാരം സ്വദേശി ഉനൈസ് എന്നിവരെ കഴിഞ്ഞ മാസം പൊലീസ് പിടികൂടിയിരുന്നു. ഇതിന് ശേഷവും പ്രതികളെ കണ്ടെത്താൻ കഴിയാതിരുന്നതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനിടെയാണ് പൊലീസ് ബംഗളൂരുവിൽ എത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. വടകര എസ്‌ഐ മധുസൂദനന് പുറമെ, എസ്ഐമാരായ സിഎച്ച് ഗംഗാധരൻ, കെപി രാജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി യൂസഫ്, വിവി ഷാജി എന്നിവരും എൻകെ പ്രദീപൻ, രതീഷ് പടിക്കൽ, പി പ്രദീപ് കുമാർ എന്നിവരുമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ബംഗളൂരുവിലെ ഹൊസനഹള്ളിയിൽ വെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP