Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല യുവതി പ്രവേശം: ഹർത്താലിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരേ കല്ലെറിഞ്ഞ കേസിലെ പ്രതികൾക്ക് ജാമ്യം; എട്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചത് അന്വേഷണം പൂർത്തിയായതോടെ; ബസുകൾ തകർത്തതിന് 80,000 രൂപ കെട്ടിവയ്ക്കണമെന്നും കോടതി

ശബരിമല യുവതി പ്രവേശം: ഹർത്താലിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരേ കല്ലെറിഞ്ഞ കേസിലെ പ്രതികൾക്ക് ജാമ്യം; എട്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചത് അന്വേഷണം പൂർത്തിയായതോടെ; ബസുകൾ തകർത്തതിന് 80,000 രൂപ കെട്ടിവയ്ക്കണമെന്നും കോടതി

പി.നാഗ് രാജ്‌

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് നടന്ന സംസ്ഥാന ഹർത്താലിൽ കെഎസ്ആർടിസി ബസ്സിന് കല്ലെറിഞ്ഞ കേസിലെ 8 പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് ബിജെപി, ആർഎസ്എസ് പ്രവർത്തകരായ പ്രതികളുടെ ജാമ്യഹർജികൾ കോടതി അനുവദിച്ചത്. 8 പ്രതികളും ചേർന്ന് നഷ്ടത്തുകയായ 80,403 രൂപ കോടതിയിൽ കെട്ടിവയ്ക്കണം. പതിനായിരം രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യവും വീതം ജാമ്യ ബോണ്ടായി ഓരോ പ്രതിയും ഹാജരാക്കണം. അന്തിമ റിപ്പോർട്ട് സമർപ്പിക്കും വരെ ആഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണം. എന്നീ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്.

റിമാന്റിൽ കഴിയുന്ന പ്രതികളായ ബാലരാമപുരം തേമ്പാമുട്ടം കാർത്തിക ഭവനിൽ ഗണേശൻ (43) , പാറക്കുഴി ദീപം വീട്ടിൽ രഞ്ജിത് കുമാർ (43) , തലയൽ വേലിക്കോട്ടുകോണം വയലിൽ വീട്ടിൽ പ്രഭ എന്ന സനൽകുമാർ (40) , ശാലി ഗോത്ര തെരുവിൽ മനു (23) , തോപ്പിൽ തെരുവിൽ ശംഭു എന്ന ബാബുരാജ് (26) , വിനായകർ തെരുവിൽ രാജു (24), പാറക്കുഴി കൊട്ടാരക്കോണം അജി ഭവനിൽ അജി എന്ന അജികുമാർ (46) , ബാലരാമപുരം ഇലക്ട്രിസിറ്റി ബോർഡ് ഓഫീസിന് സമീപം വനിതാ ഭവനിൽ ശംഭു അനിക്കുട്ടൻ എന്ന അജികുമാർ (47) എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ പാലിച്ച് തുകയും ബോണ്ടും ഹാജരാക്കിയതിനെ തുടർന്ന് 8 പേരും ജയിൽ മോചിതരായി.

ജനുവരി രണ്ടിന് ബിന്ദുവും കനകദുർഗ്ഗയും ശബരിമലയിൽ പ്രവേശിച്ചതിൽ പതിഷേധിച്ച് നടന്ന സംസ്ഥാന ഹർത്താലിലാണ് കല്ലേറ് നടന്നത്.വൈകിട്ട് 6.45 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലരാമപുരം - തിരുവനന്തപുരം ദേശീയ പാതയിൽ പ്രതികൾ ന്യായവിരോധമായി സംഘം ചേർന്ന് കെ.എസ്.ആർ.ടി.സി.ബസ്സുകൾ തടഞ്ഞു നിർത്തി ബസ്സിന് കല്ലെറിഞ്ഞ് ജനൽ ഗ്ലാസ്സുകൾക്കും ബസ്സുകളുടെ ബോഡികൾക്കും കേടുപാടു വരുത്തി സംസ്ഥാന ഖജനാവിന് എഴുപത്തയ്യായിരം രൂപയുടെ നാശ നഷ്ടം വരുത്തിയെന്നാണ് കേസ്. കൂടാതെ നെയ്യാറ്റിൻകര സർവ്വീസ് സഹകരണ ബാങ്കിന്റെ പരസ്യ ബോർഡ് നശിപ്പിച്ചതിലും ബാങ്കിന്റെ ജനൽ ചില്ലുകളിൽ കല്ലെറിഞ്ഞതിലും വച്ച് ബാങ്കിന് 5,403 രൂപയുടെ നഷ്ടം സംഭവിപ്പിച്ചു.പൊലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതായും ആണ് ബാലരാമപുരം പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP