Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരക്കുള്ള ബസിൽ വച്ച് വൃദ്ധൻ തന്നെ അപമാനിച്ചപ്പോൾ ആരോടും വിവരം പറഞ്ഞില്ല; വിദ്യാർത്ഥിനി കൗശലപൂർവം നാദാപുരത്തിറങ്ങി പൊലീസിൽ പരാതിപ്പെട്ടു; ചൊക്ലി പൊലീസും ഉണർന്നുപ്രവർത്തിച്ചതോടെ പ്രതി അകത്ത്

തിരക്കുള്ള ബസിൽ വച്ച് വൃദ്ധൻ തന്നെ അപമാനിച്ചപ്പോൾ ആരോടും വിവരം പറഞ്ഞില്ല; വിദ്യാർത്ഥിനി കൗശലപൂർവം നാദാപുരത്തിറങ്ങി പൊലീസിൽ പരാതിപ്പെട്ടു; ചൊക്ലി പൊലീസും ഉണർന്നുപ്രവർത്തിച്ചതോടെ പ്രതി അകത്ത്

ടി.പി.ഹബീബ്

കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയെ ബസ്സിൽ നിന്നും അപമാനിച്ച വ്യദ്ധനെ വിദ്യാർത്ഥിനിയുടെ അവസരോചിതമായ നീക്കത്തിലൂടെ മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. കാഞ്ഞിരോളി പീടിക തളിയിൽ പുത്തൻകുടിലിൽ ജോയി എന്ന ബഷീറിനെ(68)യാണ് നാദാപുരം പൊലീസ് പിടികൂടിയത്.നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. വിദ്യാർത്ഥിനിയുടെ ബുദ്ധിപരമായ നീക്കവും സന്ദർഭത്തിൽ ഉണർന്ന് പ്രവർത്തിച്ച പൊലീസിന്റെ പ്രവൃത്തിയുമാണ് പ്രതിയെ പിടികൂടാനിടയാക്കിയത്.

പുതുതായി ആരംഭിച്ച നാദാപുരം പാറക്കടവ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് പ്രതി അപമാനിച്ചത്. രാവിലെ കോളേജിലേക്ക് പോകാൻ വേണ്ടി തൊട്ടിൽപ്പാലം തലശ്ശേരി റൂട്ടിലോടുന്ന സരോവരം ബസ്സിൽ കക്കട്ടിൽ നിന്നും കയറിയതായിരുന്നു വിദ്യാർത്ഥിനി.ബസ്സിന്റെ മുൻ ഭാഗത്തെ സീറ്റിൽ ഇരിക്കുകയായിരുന്നു പ്രതി. തിരക്കുള്ള ബസ്സായതിനാൽ വിദ്യാർത്ഥിനിയും സീറ്റിനടുത്താണ് നിന്നിരുന്നത്. തിരക്കിനിടയിൽ പയന്തോങ്ങിൽ വെച്ച് വ്യദ്ധൻ വിദ്യാർത്ഥിനിയുടെ ലൈംഗിക അവയവത്തിൽ കടന്ന് പിടിക്കുകയായിരുന്നു.

സീറ്റിനടുത്ത് നിന്നും മാറി നിന്ന വിദ്യാർത്ഥി തിരക്കുള്ള ബസ്സിൽ നിന്നും ആരോടും വിവരം പറഞ്ഞില്ല. തുടർന്ന് നേരിട്ട് നാദാപുരത്തിറങ്ങി പൊലീസിൽ പരാതി നൽകുകയായിരുന്നു. അപമാനിച്ച സ്ഥലവും പൊലീസ് സ്റ്റേഷനും തമ്മിൽ മൂന്ന് കിലോ മീറ്ററിന്റെ വ്യത്യാസമാണുണ്ടായത്.

തുടർന്ന് ബസ്സ് യാത്ര ചെയ്ത റൂട്ടിലെ സ്റ്റേഷനിൽ പൊലീസ് വിവരം അറിയിക്കുകയായിരുന്നു. വ്യദ്ധന്റെ രൂപവും വേഷവും വിദ്യാർത്ഥിനി പൊലീസിന് വിവരിച്ച് കൊടുത്തിരുന്നു. തുടർന്ന് ചോക്ലി പൊലീസ് സംശയമുള്ള യാത്രകാരെ കസ്റ്റഡിയിലെടുത്തു. നാദാപുരം പൊലീസ് സ്റ്റേഷനിൽ വെച്ച് വിദ്യാർത്ഥിനി പ്രതിയെ തിരിച്ചറിയുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP