Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജൈനമതാചാര്യൻ മഹാശ്രമൺ നയിക്കുന്ന കാൽനട അഹിംസായാത്ര തലസ്ഥാനത്ത്; 2014ൽ ഡൽഹി ചെങ്കോട്ടയിൽ നിന്നാരംഭിച്ച അഹിംസാ യാത്ര തിരുവനന്തപുരത്തെത്തിയത് ഇന്നലെ; നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളും ഇന്ത്യയിലെ 19 സംസ്ഥാനങ്ങളും യാത്രയിൽ ഉൾപ്പെടും

ജൈനമതാചാര്യൻ മഹാശ്രമൺ നയിക്കുന്ന കാൽനട അഹിംസായാത്ര തലസ്ഥാനത്ത്; 2014ൽ ഡൽഹി ചെങ്കോട്ടയിൽ നിന്നാരംഭിച്ച അഹിംസാ യാത്ര തിരുവനന്തപുരത്തെത്തിയത് ഇന്നലെ; നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളും ഇന്ത്യയിലെ 19 സംസ്ഥാനങ്ങളും യാത്രയിൽ ഉൾപ്പെടും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ജൈനമതാചാര്യൻ ആചാര്യ മഹാശ്രമൺ കാൽനടയായി 2014ൽ ആരംഭിച്ച അഹിംസാ യാത്ര ഇന്നലെ തലസ്ഥാനത്തെത്തി. ഐക്യം ,നീതി, അനാസക്തി എന്നീ ആശയങ്ങൾ ഉന്നയിച്ചു നഗ്‌നപാദനായി 15,000 കിലോമീറ്ററോളം ദൂരമാണ് യാത്ര നടത്തുന്നത്. നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളും ഇന്ത്യയിലെ 19 സംസ്ഥാനങ്ങളും ഇതിൽ ഉൾപ്പെടും.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്കേനടയിൽ നിന്ന് ഇന്നു പുലർച്ചെ കന്യാകുമാരിയിലേക്കു യാത്ര പുറപ്പെട്ടു. മഹാവീരന്റെ പരമ്പരയിലെ ജൈന ശ്വേതാംബര തേരാപന്ഥ് വിഭാഗത്തിലെ ആചാര്യനായ മഹാശ്രമൺ 2014 നവംബറിൽ ഡൽഹി ചെങ്കോട്ടയിൽ നിന്നാണ് യാത്ര ആരംഭിച്ചത്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം അനന്തശയനം മണ്ഡപത്തിൽ ആചാര്യ പ്രഭാഷണം നടത്തി. വെളുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി ശുഭ്രവസ്ത്രങ്ങളണിഞ്ഞ് ആചാര്യമഹാശ്രമണും അനുയായികളും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രം മാനേജർ ബി.ശ്രീകുമാർ അദ്ദേഹത്തിന് ഓണവില്ല് സമർപ്പിച്ചു.ഇന്നു കന്യാകുമാരിയിലേക്കു പുറപ്പെടുന്ന യാത്ര വരും ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ പര്യടനം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP