Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവ് മരിച്ച സ്ത്രീ മൂന്ന് മക്കൾക്കൊപ്പം കഴിഞ്ഞിരുന്നത് അടച്ചുറപ്പില്ലാത്ത വീട്ടിൽ; അജ്ഞാതരെത്തി വീട് കത്തിച്ചിട്ടും രാത്രി അവിടെ തന്നെ കിടന്നു; ജനൽ വഴി യുവതിക്കും കുട്ടികൾക്കും നേരെ ആസിഡ് അക്രമം; ഒരു കുട്ടിയുടെ കാഴ്ച പോയി

ഭർത്താവ് മരിച്ച സ്ത്രീ മൂന്ന് മക്കൾക്കൊപ്പം കഴിഞ്ഞിരുന്നത് അടച്ചുറപ്പില്ലാത്ത വീട്ടിൽ; അജ്ഞാതരെത്തി വീട് കത്തിച്ചിട്ടും രാത്രി അവിടെ തന്നെ കിടന്നു; ജനൽ വഴി യുവതിക്കും കുട്ടികൾക്കും നേരെ ആസിഡ് അക്രമം; ഒരു കുട്ടിയുടെ കാഴ്ച പോയി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളത്ത് വീട്ടമ്മയ്ക്കും മക്കൾക്കും നേരെ ആസിഡ് ആക്രമണം എറണാകുളം പാമ്പാക്കുട നെയ്ത്തുശാലപ്പടിയിൽ റോഡരികിലെ ഒറ്റമുറി വീട്ടിൽ കഴിയുന്ന സ്മിതയ്ക്കും നാല് മക്കൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. കുട്ടികളിൽ ഒരാളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. യുവതിയും മക്കളും കോട്ടയം ഇ.എസ്‌ഐ ആശുപത്രിയിൽ ചികിത്സയിലാണ്.സ്മിതയ്ക്കുനേരെ ബുധനാഴ്‌ച്ച ഉച്ചയോടെയാണ് ആദ്യം ആക്രമണം ഉണ്ടാകുന്നത്. ഉച്ചയ്ക്ക് ഇവർ താമസിക്കുന്ന വാടക വീട്ടിന് ആരോ തീയിട്ടു. ഈ സമയം സ്മിതയും കുട്ടികളും സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടുപകരണങ്ങൾ കത്തിനശിച്ചു.

സംഭവ ദിവസം രാത്രി സ്മിതയും കുട്ടികളും ഇതേ വീട്ടിലാണ് കിടന്നുറങ്ങിയത്. വെളുപ്പിന് മൂന്നിമണിയോടെ ജനൽവഴി സ്മിതയുടെയും കുട്ടികളുടെയും മുഖത്ത് അജ്ഞാതൻ ആസിഡ് ഒഴിച്ചു. ഉടൻതന്നെ രാമമംഗലം പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസുകാരും രാമമംഗലം വാർഡ് മെമ്പറും സംഭവസ്ഥലത്തെത്തി. സ്മിതയെയും കുട്ടികളെയും പിറവം സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം ആംബുലൻസിൽ ഇ.എസ്‌ഐ ആശുപത്രയിലെത്തിച്ചു. മെഡിക്കൽ കോളേജിൽനിന്ന് വിദഗ്ധ ഡോക്ടറെത്തിയാണ് കുട്ടികൾക്ക് ചികിത്സ നൽകിയത്.

ഒൻപതിലും ഏഴിലും നഴ്സറിയിലും പഠിക്കുകയാണ് സ്മിതയുടെ മക്കൾ. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും രാമമംഗലം എസ്‌ഐ എബി പറഞ്ഞു. കുടുംബനാഥന്റെ മരണത്തെത്തുടർന്ന് നിരാലംബരായ കുടുംബത്തിന് പിറവം സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലെ എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വീട് നിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് ക്രൂരമായ ആക്രമണമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP