Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോക്കപ്പിൽ പഴംപൊരിയുമായുള്ള പ്രതിയുടെ സെൽഫിയിൽ പൊലീസുകാർ വെള്ളം കുടിക്കും; ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ്തല അന്വേഷണം; പൊലീസുകാരെ അസഭ്യത്തിൽ കുളിപ്പിക്കുകയും സെൽഫിയെടുക്കുകയും ചെയ്ത യുവാവിന്റെ ഫോൺ പിടിച്ചെടുക്കാതിരുന്നത് വീഴ്ചയെന്ന് സിറ്റി പൊലീസ് കമ്മീഷണർ

ലോക്കപ്പിൽ പഴംപൊരിയുമായുള്ള പ്രതിയുടെ സെൽഫിയിൽ പൊലീസുകാർ വെള്ളം കുടിക്കും; ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ്തല അന്വേഷണം; പൊലീസുകാരെ അസഭ്യത്തിൽ കുളിപ്പിക്കുകയും സെൽഫിയെടുക്കുകയും ചെയ്ത യുവാവിന്റെ ഫോൺ പിടിച്ചെടുക്കാതിരുന്നത് വീഴ്ചയെന്ന് സിറ്റി പൊലീസ് കമ്മീഷണർ

മറുനാടൻ മലയാളി ഡസ്‌ക്

തൃശൂർ: ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിൽ യുവാവ് പഴംപൊരിയുമായി സെൽഫിയെടുക്കുകയും പൊലീസുകാരെ അസഭ്യം വിളിക്കുയും ചെയ്ത സംഭവത്തിൽ, മൂന്ന് പൊലീസുകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ രാഹുൽ.ആർ.നായരാണ് വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടത്.പ്രതിയുടെ ഫോൺ പിടിച്ചെടുക്കാതിരുന്നത് പൊലീസിന്റെ വീഴ്ചയാണെന്നാണ് വിലയിരുത്തിയത്.

ട്രാഫിക് പൊലീസിനെ അസഭ്യം പറഞ്ഞ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ അതിനേക്കാൾ വലിയ തലവേദനയുണ്ടായത്.സ്റ്റേഷനിലിരുന്ന് പൊലീസുകാരെ അസഭ്യത്തിൽ കുളിപ്പിച്ചുവെന്ന് മാത്രമല്ല, മതസ്പർദ്ധയുണ്ടാക്കുന്ന പരമാർശങ്ങൾ നടത്തുകയും അതിന്റെ വീഡിയോ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുയും ചെയ്തു.

വിദ്യാർത്ഥികൾക്ക് റോഡ് കുറുകെ കടക്കാൻ ട്രാഫിക്ക് പൊലീസ് ബൈക്ക് തടഞ്ഞതോടെയാണ് സംഭവം. സെൽഫിയെടുത്തും പൊലീസുകാരെ വെല്ലുവിളിച്ചുമാണ് കോട്ടപ്പടി സ്വദേശി അഫ്‌നാസ് സ്റ്റേഷനിൽ പരാക്രമം കാട്ടിയത്.സ്‌കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥികളെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുകയായിരുന്നു ട്രാഫിക് പൊലീസുകാർ. കുട്ടികൾക്ക് കടന്നു പോകാൻ ബൈക്ക് തടഞ്ഞതോടെയാണ് അഫ്‌നാസ് പൊലീസുകാരന് നേരെ തിരിഞ്ഞത്.

അസഭ്യ വർഷം നടത്തി കയർത്തതോടെ അഫ്‌നാസിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഇതോടെയാണ് സംഗതി വീണ്ടും കൈവിട്ടുപോയി.സ്റ്റേഷനിലെത്തിയ അഫ്‌നാസ് മരക്കസേര തല്ലിപ്പൊളിച്ചു. മേശപ്പുറത്ത് കാല് കയറ്റി വച്ചും പൊലീസുകാരുടെ വീഡിയോ മൊബൈലിൽ പകർത്തിയും യുവാവ് വെല്ലുവിളി തുടർന്നു.മതസ്പർദ്ധ പടർത്തും വിധം പരാമർശങ്ങൾ നടത്തിയെടുത്ത വീഡിയോ സുഹൃത്തുക്കൾക്ക് അയച്ചു നൽകി. വിളിച്ചു വരുത്തിയ സുഹൃത്തുക്കൾക്കൊപ്പം പഴംപൊരി കഴിച്ചും അശ്ലീല ആംഗ്യം കാട്ടി പൊലീസിനെ പരിഹസിച്ചും ഇവർ പരാക്രമം നടത്തി.

പൊലീസിന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പുറമെ മതസ്പർധ പരത്തുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ അഫ്‌നാസിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP