Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുംബനസമരത്തെ പിന്തുണച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട അദ്ധ്യാപികയ്‌ക്കെതിരെ നടപടിക്ക് നീക്കം; നടപടി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമെന്ന് ആരോപണം

ചുംബനസമരത്തെ പിന്തുണച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട അദ്ധ്യാപികയ്‌ക്കെതിരെ നടപടിക്ക് നീക്കം; നടപടി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമെന്ന് ആരോപണം

കണ്ണൂർ: ചുംബന സമരത്തിന് അനുകൂലമായി ഫേസ്‌ബുക്കിൽ പോസ്റ്റിട്ട അദ്ധ്യാപികയ്‌ക്കെതിരെ നടപടിക്ക് സ്‌കൂളിൽ നീക്കം. അദ്ധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും സ്‌കൂളിനു മുമ്പിൽ പ്രകടനം നടത്തി. രക്ഷിതാക്കളുടെ പേരിൽ സ്‌കൂൾ പരിസരത്ത് പോസ്റ്ററും പതിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ ചെറുതാഴം ഗവ. സ്‌കൂൾ അദ്ധ്യാപികയും പൗരാവകാശ പ്രവർത്തകയുമായ എം സുൽഫത്തിനെതിരെയാണു നീക്കം. ഇതേ സ്‌കൂളിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പരാതി നൽകാൻ കൂട്ടുനിന്നതിലുള്ള വിരോധം തീർക്കാൻ ഒരു വിഭാഗം അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് അദ്ധ്യാപികയ്‌ക്കെതിരെ നീങ്ങുകയാണെന്ന് ആരോപണമുണ്ട്.

സ്‌കൂളിനു ചീത്തപ്പേരുണ്ടാക്കിയെന്നാരോപിച്ചു സുൽഫത്തിനെതിരെ പിടിഎ ജനറൽ ബോഡിയിൽ ചില അദ്ധ്യാപകരും രക്ഷിതാക്കളും രംഗത്തു വന്നു. ചില അമ്മമാരും ഏതാനും സഹപ്രവർത്തകരുമാണു സുൽഫത്തിനെ പിന്തുണയ്ക്കാനെത്തിയത്. തുടർന്ന് അദ്ധ്യാപികയ്ക്കു നേരെ ഭീഷണിയുമുണ്ടായി.

സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയുടെ യൂണിറ്റ് കൺവീനറായ അദ്ധ്യാപകൻ ദലിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതി അടുത്തിടെ വിവാദമായിരുന്നു. പരാതി പൊലീസിൽ അറിയിക്കാതെ മറച്ചു വയ്ക്കാനും അദ്ധ്യാപകനെ രക്ഷിക്കാനും സഹപ്രവർത്തകരും ചില രക്ഷിതാക്കളും ശ്രമിച്ചെങ്കിലും സുൽഫത്തിന്റെ സഹായത്തോടെ പെൺകുട്ടി ചൈൽഡ്‌ലൈനിലും പൊലിസിലും പരാതി നൽകി. അദ്ധ്യാപകനെ മറ്റൊരു സ്‌കൂളിലേക്കു സ്ഥലം മാറ്റം നൽകി രക്ഷപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർ ശ്രമിച്ചെങ്കിലും പൊലിസ് കേസെടുത്തതോടെ അദ്ധ്യാപകൻ ഒളിവിൽ പോകുകയായിരുന്നു. പിന്നീട് ഇയാൾ കോടതിയിൽ കീഴടങ്ങി. പരാതി മറച്ചു വച്ചതിനു പ്രധാനാധ്യാപകനെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP