Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടൻ ജയസൂര്യയ്ക്കെതിരെ വിജിലൻസ് കുറ്റപത്രം; താരത്തെ പ്രതിയാക്കിയത് കായൽ കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചുവെന്ന പരാതിയിൽ; ജയസൂര്യയും കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥരും പ്രതികൾ

നടൻ ജയസൂര്യയ്ക്കെതിരെ വിജിലൻസ് കുറ്റപത്രം; താരത്തെ പ്രതിയാക്കിയത് കായൽ കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചുവെന്ന പരാതിയിൽ; ജയസൂര്യയും കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥരും പ്രതികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചിലവന്നൂർ കായൽ കയ്യേറിയ കേസിൽ നടൻ ജയസൂര്യയ്ക്കെതിരെ വിജിലൻസ് കുറ്റപത്രം. തീരദേശ നിയമവും കെട്ടിട നിർമ്മാണചട്ടവും ലംഘിച്ചതിനാണ് ജയസൂര്യയെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കോർപ്പറേഷൻ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണെന്നാണ് നിഗമനം.

നടൻ ജയസൂര്യ കായൽ കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചുവെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കഴിഞ്ഞ ശനിയാഴ്ച സമർപ്പിച്ചിരുന്നു. റിപ്പോർട്ട് ഒരു മാസത്തിനകം വിജിലൻസ് ഡയറക്ടർക്ക് കൈമാറുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

കളമശേരി സ്വദേശി ഗീരിഷ് ബാബു നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജയസൂര്യയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. കടവന്ത്രയിലെ ജയസൂര്യയുടെ വീടിന് സമീപത്തെ ബോട്ടുജെട്ടി നിർമ്മിച്ചതും ചുറ്റുമതിൽ കെട്ടിയതും കായൽ പുറമ്പോക്ക് ഭൂമി കൈയേറിയാണെന്നായിരുന്നു പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP