Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂടെയുള്ളവരെ വിശ്വാസമില്ലാത്ത മുഖ്യമന്ത്രി ഭരിക്കുമ്പോൾ കന്യാസ്ത്രീയ്ക്ക് എങ്ങനെ നീതി കിട്ടും; ഇപ്പോൾ നടക്കുന്നത് സർക്കാരും സഭയും തമ്മിലുള്ള കൂട്ടിക്കൊടുപ്പ്; ഏറ്റവും അധികം സ്വത്ത് സിപിഎമ്മിനും സഭകൾക്കുമെന്നും നടൻ ജോയ് മാത്യു

കൂടെയുള്ളവരെ വിശ്വാസമില്ലാത്ത മുഖ്യമന്ത്രി ഭരിക്കുമ്പോൾ കന്യാസ്ത്രീയ്ക്ക് എങ്ങനെ നീതി കിട്ടും; ഇപ്പോൾ നടക്കുന്നത് സർക്കാരും സഭയും തമ്മിലുള്ള കൂട്ടിക്കൊടുപ്പ്; ഏറ്റവും അധികം സ്വത്ത് സിപിഎമ്മിനും സഭകൾക്കുമെന്നും നടൻ ജോയ് മാത്യു

കൊച്ചി: സംസ്ഥാന സർക്കാരിനെയും ക്രിസ്തീയ സഭകളെയും രൂക്ഷമായി വിമർശിച്ച് നടൻ ജോയ് മാത്യു രംഗത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം പോകുമോ എന്ന ഭയമാണ് വിപ്ലവകാരികളെന്ന് പറയുന്നവരെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതെന്ന് ജോയ് മാത്യു പറഞ്ഞു.

കൂടെയുള്ളവരെ പോലും വിശ്വാസമില്ലാത്ത ഒരു മുഖ്യമന്ത്രി ഭരിക്കുമ്പോൾ കന്യാസ്ത്രീക്ക് എങ്ങനെ നീതികിട്ടുമെന്ന് നടൻ ജോയ് മാത്യു ചോദിച്ചു. സർക്കാരും സഭയും തമ്മിലുള്ള കൂട്ടികൊടുപ്പാണ് ഇവിടെ നടക്കുന്നത്. കൂടെയുള്ളവരെ പോലും വിശ്വാസമില്ലാത്തതുകൊണ്ടാണ് ചുമതലകൾ ആരെയും ഏൽപ്പിക്കാതെ മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോയത്. അങ്ങനെയുള്ള ഒരാൾ ഭരിക്കുമ്പോൾ കന്യാസ്ത്രീക്ക് നീതി കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്നൊന്നും വിചാരിക്കണ്ട. എന്നാൽ കന്യാസ്ത്രീകളുടെ സമരം പരാജയമാകുന്നുമില്ല. ഇത്തരം സമരങ്ങളിലൂടെയാണ് ലോകത്ത് എല്ലായിടത്തും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP